Life Style

കോക്രോച്ച് മില്‍ക് പാലിനേക്കാള്‍ ഗുണപ്രദമാണ്

പാറ്റയെ കണ്ടാല്‍ നമ്മള്‍ ആദ്യം എന്തുചെയ്യും തല്ലികൊല്ലും അല്ലെങ്കില്‍ കറുത്ത ഹിറ്റ് പ്രയോഗിക്കും അല്ലേ…എന്നാല്‍ ചൈനക്കാര്‍ അങ്ങനെയല്ല, അവര്‍ക്ക് ഭക്ഷണമാണ് പാറ്റ. അതുകൊണ്ടുത ന്നെ പാറ്റയെ വളര്‍ത്തുന്നവരും നിരവധിയാണ് ചൈനയില്‍. ഇപ്പോഴിതാ പാറ്റയുടെ ശരീരത്തില്‍നിന്ന് ഉത്പാദിപ്പിക്കുന്ന നീര് അധവാ കോക്രോച്ച് മില്‍ക്ക് വളരെ ആരോഗ്യപ്രദമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇതോടെ പാറ്റയുടെ കച്ചവട സാധ്യത ഏറാനാണ് സാധ്യത.

പാറ്റകള്‍ കുഞ്ഞുങ്ങള്‍ക്ക് ഈ പാല്‍ നല്‍കാറുണ്ടത്രേ. നിലവില്‍ മനുഷ്യര്‍ക്ക് ഇത് ഉപയോഗിക്കാനാവില്ലെങ്കിലും ഭാവിയില്‍ കോക്രോച്ച് മില്‍ക്ക് ആഹാരത്തില്‍ ഉള്‍പ്പെടുത്താനാകും.

പശുവിന്‍ പാലിനേക്കാള്‍ നാലിരട്ടി ഗുണപ്രദമാണ് കോക്രോച്ച് മില്‍ക്കെന്നാണ് ശാസ്ത്രജ്ഞനായ കവാസ് പറയുന്നത്. കോക്രോച്ച് മില്‍ക്ക് സാധാരണ പാലുപോലെ ദ്രവ രൂപത്തിലല്ല. ക്രിസ്റ്റല്‍ രൂപത്തി ലാണ് ഇവ കാണപ്പെടുന്നത്. ഈ ക്രിസ്റ്റല്‍സ് എടുത്ത് പഠനം നടത്തിയാണ് ഇവര്‍ കോക്രോച്ച് മില്‍ക്ക് ഭക്ഷ്യയോഗ്യമാണെന്നും ഏറെ ഗുണപ്രദമാണെന്നും കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button