Latest NewsNewsSportsTennis

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സെവര്‍വ്വ്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ തന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ഏഴാം സീഡായ ജര്‍മന്‍ താരം അലക്സാണ്ടര്‍ സെവര്‍വ്വ്. ഫ്രഞ്ച് ഓപ്പണിന് പിറകെ ഇത് ആദ്യമായാണ് സെവര്‍വ്വ് ഒരു ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുന്നത്. 17 ആം സീഡായ റഷ്യന്‍ യുവതാരം ആന്ദ്രെ റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് സെവര്‍വ്വ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-4, 6-4 ക്വാര്‍ട്ടര്‍ ഫൈനലില്‍ സെവര്‍വ്വിന് 15 സീഡ് സ്റ്റാന്‍ വാവറിങ്കയാണ് എതിരാളി.

അതേസമയം വനിതകളില്‍ ജര്‍മന്‍ താരം ആഞ്ജലിക്ക കെര്‍ബറെ അട്ടിമറിച്ച റഷ്യയുടെ അനസ്ത്യാഷ്യ പാവലെയചെങ്കോവ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. രണ്ട് ടൈബ്രെക്കറുകള്‍ കണ്ട മത്സരത്തില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് റഷ്യന്‍ താരം ജയം സ്വന്തമാക്കിയത്. സ്‌കോര്‍ : 6-7, 7-6, 6-2.

ഇതോടെ ഓസ്ട്രേലിയന്‍ ഓപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. പുരുഷന്മാരില്‍ നദാലും തീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫെഡററിന്റെ എതിരാളി സാന്ദ്രന്‍ ആണ്. അതേസമയം ജ്യോക്കോവിച്ച് റയോണികിനെ നേരിടുമ്പോള്‍ വാവറിങ്കയും സെവര്‍വ്വും നേര്‍ക്കുനേര്‍ വരും. വനിതകളില്‍ സോഫിയ കെനിന്‍ ഒന്‍സ് ജെബേറിനെ നേരിടുമ്പോള്‍ ബാര്‍ട്ടിയും ക്വിറ്റോവയും നേര്‍ക്കുനേര്‍ വരും. അതേസമയം ഹാലപ്പ് കോന്റെവെയിറ്റിനെ നേരിടുമ്പോള്‍ മുഗുരെസയാണ് അനസ്ത്യാഷ്യയുടെ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button