Latest NewsNewsIndia

പടച്ചവൻ പോലും സി.എ.എ ക്ക് അനുകൂലം – എ.പി. അബ്ദുള്ളക്കുട്ടി

ആലപ്പുഴ•പടച്ചതമ്പുരാൻ പോലും സി.എ.എ ക്ക് അനുകൂലമാണെന്ന് മുൻ എം.പി യും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളികളിൽ കൂട്ട പ്രാർത്ഥന നടത്തിയിട്ടും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. വ്യാജ വാർത്തകൾ വിശ്വാസികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത് പടച്ചോനു പോലും ക്ഷമിക്കാൻ സാധിച്ചില്ല.

നല്ലൊരു നേതാവില്ലാത്തതിന്റെ അഭാവമാണ് മുസ്ലിം സമുദായമ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. അതുകൊണ്ടാണ് സി.പി.എമ്മിന്റെയും കോൺഗ്രസ്സിന്റെയും മത തീവ്രവാദ സംഘടനകളുടെയും താളത്തിനൊത്ത് മുസ്ലിം സമുദായത്തെ വലിച്ചിഴയ്ക്കുന്നത്. ആദ്യം കോൺഗ്രസ്സും – സി.പി.എമ്മും അംഗീകരിച്ച വസ്തുത ഇപ്പോൾ തള്ളി പറയുന്നത് ന്യൂനപക്ഷങ്ങളെ വോട്ടുബാങ്ക് ആയി കണ്ടതുകൊണ്ടു മാത്രമാണ്, അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ല.

ഇ.എം.എസ് നമ്പൂതിരിപ്പാട്‌ പൂവിട്ടു വാഴ്ത്തിപ്പറഞ്ഞ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയാണ് പിണറായി വിജയൻ എതിർക്കുന്നത്. ശബരിമലയിലെ ഹിന്ദുവികാരം കാണാതെപോയ പിണറായിക്ക് ഇതൊന്നും മനസിലാകില്ല.

ഹിന്ദു സംസ്കാരം നിലനിൽക്കുന്നിടത്തോളം കാലം മതേതരത്വത്തിന് ഒരു പോറൽ പോലും ഏൽക്കില്ല എന്നും എന്ന് മറ്റൊരു മതം ഭൂരിപക്ഷമാകുന്നുവോ അന്ന് ഇന്ത്യ മതരാഷ്ട്രമായി മാറുമെന്നും , അതാണ് ലോകചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ ജനഗരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേദഗതിക്ക് അനുകൂലമായി നടന്ന ജന ജാഗ്രതാ മഹാ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജ്യോതിഷ താന്ത്രികവേദി സംസ്ഥാന ചെയർമാൻ സാബു വാസുദേവ് മഹാ സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചു.

ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി.

മഹാസമ്മേളനത്തിന് മുന്നോടിയായി ആശ്രമം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മഹാ പ്രകടനത്തിന് ജനജാഗരണ സമിതി ആലപ്പുഴ സംയോജകനും ബി.ജെ.പി. മുൻ മണ്ഡലം പ്രസിഡന്റുമായ ജി. വിനോദ് കുമാർ, പി. കണ്ണൻ, കെ. പ്രദീപ്, എന്നിവർ നേതൃത്വം നൽകി.

ആർ.എസ്,എസ്. ജില്ലാ സഹ സംഘചാലക് റാം മോഹൻജി, യു.കെ. സോമൻ, അഡ്വ. ബാലഗോപാൽ, അഡ്വ. രൺജീത് ശ്രീനിവാസ്, സജി.പി.ദാസ്, കാവ്യ സുരേഷ് എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button