തൃശൂര്‍: തൃശൂര്‍ ലീഗല്‍ മെട്രോളജി ഓഫീസര്‍മാരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടിച്ചെടുത്തു. വിജിലൻസ് വലയിൽ ലീഗൽ മെട്രോളജി അസിസ്റ്റന്‍റ് കമ്മിഷണറും പെട്ടു. അസിസ്റ്റന്‍റ് കമ്മീഷണര്‍ ചാന്ദിനി, ഇൻസ്പെക്ടിംഗ് അസിസ്റ്റന്‍റ് രാധാകൃഷ്ണന്‍ എന്നിവരില്‍ നിന്നുമാണ് കണക്കില്‍പ്പെടാത്ത പണം തൃശൂര്‍ വിജിലന്‍സ് പിടികൂടിയത്.
അസിസ്റ്റന്‍റ് കമ്മീഷണര്‍ ആയ ചാന്ദിനി, ഇൻസ്പെക്ടിംഗ് അസിസ്റ്റന്‍റ് രാധാകൃഷ്ണന്‍ എന്നിവരുടെ പക്കല്‍ നിന്നും ഇടനിലക്കാരനായ ജോണ്‍ സിലാസിന്‍റെ കാറില്‍ വെച്ചുമാണ് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ വെയ്യിംഗ് ബ്രിഡ്ജ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സീല്‍ ചെയ്യുന്നതിനായി ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ വന്‍ തുകകള്‍ മാസപ്പടി വാങ്ങുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു മിന്നൽ പരിശോധന.
ALSO READ: ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന മോഷണ സംഘം പിടിയിൽ; അറസ്റ്റിലായവരിൽ സിനിമാ സഹസംവിധായകനും
ഏജന്‍റിന്‍റെ കാറില്‍ യാത്ര ചെയ്ത് വെയ്യിംഗ് ബ്രിഡ്ജുകളില്‍ പരിശോധന നടത്തി ഉപകരണങ്ങള്‍ സീല്‍ ചെയ്തു മടങ്ങുമ്പോഴായിരുന്നു വിജിലൻസ് ഡി.വൈ.എസ്.പി മാത്യുരാജ് കല്ലിക്കാടന്‍റെ നേതൃത്വത്തിലുള്ള സംഘം മിന്നൽ പരിശോധന നടത്തി തുക പിടികൂടിയത്. ഇന്‍സ്പെക്ടര്‍മാരായ ജിം രാജ്, സലിംകുമാർ എന്നിവരും ഉണ്ടായിരുന്നു.ഇരുവരോടും ഓഫീസിൽ നേരിട്ട് ഹാജരായി വിശദാംശങ്ങൾ ബോധിപ്പിക്കാൻ ഡി.വൈ.എസ്.പി നിർദ്ദേശം നൽകി. സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.
Post Your Comments