Latest NewsNewsCarsAutomobile

റോള്‍സ് റോയിസ് ലക്ഷ്വറി എസ്യുവിന്റെ ഈ മോഡല്‍ ഇന്ത്യയില്‍

റോള്‍സ് റോയിസ് ലക്ഷ്വറി എസ്യുവി കള്ളിനന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ എത്തി. ആഡംബരവാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 8.2 കോടി രൂപയാണ്.

ഈ എഡിഷന്റെ പ്രത്യേകത പൂര്‍ണമായും ബ്ലാക്ക് ഫിനിഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത് എന്നതാണ്. റോള്‍സ് റോയിസിന്റെ മുഖമുദ്രയായ ഗ്രില്ല് അടക്കം ബ്ലാക്കാണ്. മറ്റ് ഭാഗങ്ങളിലെല്ലാം കറുപ്പ് നിറം തന്നെയാണ് നല്‍കിയത്. ബോഡിയിലുടനീളം ചുവപ്പ് നിറത്തില്‍ ചെറിയ ലൈനുകള്‍ നല്‍കിയിട്ടുണ്ട്.

വാഹനത്തിന്റെ അകത്തളത്തിന്റെ നിറവും കറുപ്പാണ്. ലെതറിലും ഫാബ്രിക്കിലുമാണ് ഇന്റീരിയര്‍ ഒരുങ്ങിയത്. പിന്‍നിരയിലുള്ളവര്‍ക്കായി 12 ഇഞ്ച് ടച്ച് സ്‌ക്രീന്‍ മോണിറ്റര്‍, ബ്ലൂ-റെയ് പ്ലെയര്‍, ഡിജിറ്റല്‍ ടെലിവിഷന്‍ എന്നിവ നല്‍കിയിട്ടുണ്ട്.

നൈറ്റ് വിഷന്‍ ഫങ്ഷന്‍, പെഡസ്ട്രിയന്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് അലേര്‍ട്ട്, അള്‍ട്ടര്‍നെസ് അലേര്‍ട്ട്, പനോരമിക് വ്യൂ ഒരുക്കുന്ന നാല് ക്യമാറ, ക്രൂയിസ് കണ്‍ട്രോള്‍, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്, കൊളീഷന്‍-ക്രോസ് ട്രാഫിക്-ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ് തുടങ്ങിയവയാണ് സുരക്ഷ ഒരുക്കുന്നത്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിന്‍ 592 എച്ച്പി പവറും 900 എന്‍എം ടോര്‍ക്കുമേകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button