ഈ വര്‍ഷത്തെ പദ്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരം സ്വീകരിക്കുന്നവരില്‍ ജഗദീഷ് ലാല്‍ അഹൂജയും മുഹമ്മദ് ഷെരീഫും. രാഷ്ട്രം പത്മശ്രീ നല്‍കി ആദരിക്കുന്ന 122 പേരില്‍ ഇവരും ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ലങ്കര്‍ ബാബ’ എന്ന പേരില്‍ ജനപ്രീതിയാര്‍ജ്ജിച്ച ജഗദീഷ്, ചണ്ഡിഗഡിലെ പി.ജി.ഐ.എം.ആറിന് പുറത്തുള്ള പാവപ്പെട്ട രോഗികള്‍ക്ക് ദിവസേന സൗജന്യ ഭക്ഷണം നല്‍കുന്നു.കഴിഞ്ഞ മുപ്പതു വര്‍ഷമായി എൺപത്തിനാലുകാരനായ അദ്ദേഹം ഈ പതിവ് തുടങ്ങിയിട്ട്.
1947ല്‍ വിഭജനത്തിന്റെ സമയത്ത് പാകിസ്താനിലെ പെഷവാറില്‍നിന്ന് ഇന്ത്യയിലെത്തിയതാണ് അഹൂജയുടെ കുടുംബം. ആദ്യം മന്‍സയിലേക്കെത്തിയ അഹൂജയുടെ കുടുംബം പിന്നീട് ഇന്നത്തെ ചണ്ഡീഗഢിലേക്ക് താമസം മാറ്റുകയുമായിരുന്നു. പോക്കറ്റില്‍ കുറച്ചു പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന്യൂഡല്‍ഹിയിലെ ഓള്‍ഡ് മണ്ഡിയില്‍ വാഴപ്പഴം വിറ്റിട്ടുണ്ട്. പട്ടിണിയും ദാരിദ്ര്യവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നൊരു കാലം വന്നാല്‍, ലങ്കാറുകള്‍ ആരംഭിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു- അഹൂജ പറയുന്നു.
അതേസമയം മുഹമ്മദ് ഷെരീഫ് അഥവാ ‘ചാച്ച ഷെരീഫ്’ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഫൈസാബാദിലും പരിസരത്തും അനാഥമായ, ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയ വ്യക്തിയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ഇരുപത്തി അയ്യായിരത്തോളം മൃതദേഹങ്ങള്‍ അദ്ദേഹം ഇങ്ങനെ സംസ്കരിച്ചിട്ടുണ്ട്.ചാച്ചാ ഷെരീഫ് എന്നാണ് മുഹമ്മദ് ഷെരീഫ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ ഇരുപത് വര്‍ഷമായി അയോധ്യജില്ലയിലെ അവകാശികളില്ലാത്ത, അനാഥമൃതദേഹങ്ങള്‍ ഏറ്റെടുത്ത് സംസ്‌കരിക്കുന്നു എന്ന പുണ്യകര്‍മമാണ് ഇദ്ദേഹത്തെ പത്മ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സൈക്കിള്‍ നന്നാക്കലാണ് ഷെരീഫിന്റെ ഉപജീവനമാര്‍ഗം. ഇരുപത്തയ്യായിരത്തില്‍ അധികം അനാഥ മൃതദേഹങ്ങളാണ് ഷെരീഫ് ഇതിനോടകം സംസ്‌കരിച്ചിട്ടുള്ളത്.28 വര്‍ഷം മുമ്ബ് മകന്‍ മരിച്ചതാണ് ഷെരീഫിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. കെമിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഷെരീഫിന്റെ മകന്‍. ജോലിയുടെ ഭാഗമായി സുല്‍ത്താന്‍പുര്‍ ജില്ലയില്‍ പോയപ്പോള്‍ ഷെരീഫിന്റെ മകനെ കാണാതാവുകയായിരുന്നു. പിന്നീട് റെയില്‍വേ ട്രാക്കില്‍നിന്ന് മകന്റെ മൃതദേഹം കണ്ടുകിട്ടി. ഈ സംഭവം ഷെരീഫിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ മതമേതെന്ന് പരിഗണിക്കാതെ ഷെരീഫ് സംസ്‌കരിക്കാന്‍ ആരംഭിക്കുകയായിരുന്നു
പുരസ്‌കാര പ്രഖ്യാപനത്തില്‍ കൂടുതലും ജമ്മു കശ്മീരിനാണ്. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ രണ്ട് മെഡലുകളും, മൂന്ന് പോലീസ് മെഡലും, ധീരതയ്ക്കുള്ള 105 മെഡലുകളുമാണ് ജമ്മു കശ്മീരിന് ലഭിച്ചിരിക്കുന്നത്.
അര്‍ധ സൈനിക വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് സിആര്‍പിഎഫിനാണ്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകളില്‍ ഒന്നും, ധീരതയ്ക്കുള്ള പോലീസ് മെഡലുകളില്‍ 75ഉം, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ ആറും സ്തുത്യര്‍ഹ സേവനത്തിന് 56 മെഡലുകളും സിആര്‍പിഎഫ് ആണ് നേടിയിരിക്കുന്നത്.
Post Your Comments