തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണത്തിനായി എഴുപത് ലക്ഷം പേർ അണിനിരക്കുന്ന മനുഷ്യചങ്ങലയുമായി എൽഡിഎഫ്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെയാണ് എല്‍ഡിഎഫ് മനുഷ്യചങ്ങല തീര്‍ക്കുന്നത്. പൗരത്വവിഷയം പ്രധാന വിഷയമാക്കുന്ന ചങ്ങലയിൽ കണ്ണികളാകാൻ യുഡിഎഫ് അണികളെയും എല്‍ഡിഎഫ് സ്വാഗതം ചെയ്യുന്നുണ്ട്.
കാസര്‍കോട് എസ് രാമചന്ദ്രന്‍ പിള്ള മനുഷ്യശൃംഖലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയില്‍ കണ്ണിചേരും. കളിയിക്കാവിളയില്‍ എംഎ ബേബി ശൃംഖലയില്‍ അവസാന കണ്ണിയാകും. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎമ്മിന്‍റെ ആഹ്വാനം. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷമായിരിക്കും നാല് മണിക്ക് ദേശീയപാതയില്‍ മനുഷ്യശൃംഖല തീര്‍ക്കും.
യുഡിഎഫ് നേതൃത്വം പരസ്യമായി മനുഷ്യ ചങ്ങലയിൽ അണിചേരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലീഗ് അണികൾ ചങ്ങലയുടെ ഭാഗമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.
Post Your Comments