KeralaLatest NewsIndia

പൗ​ര​ത്വ നി​യ​മം; ഗ​വ​ര്‍​ണ​റും സു​പ്രീം​കോ​ട​തിയെ സമീപിക്കുന്നു

സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് നേ​ര​ത്തെ ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഗ​വ​ര്‍​ണ​ര്‍ നി​ല​പാ​ട് അ​റി​യി​ക്കും. കേ​ന്ദ്ര​ത്തി​നെ​തി​രെ കോ​ട​തി​യി​ല്‍ പോ​കു​ന്ന വി​വ​രം ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി​യെ​ന്നു​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ വാ​ദം.സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് നേ​ര​ത്തെ ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഭ​ര​ണ​ഘ​ട​നാ ത​ത്വ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ര്‍​ണ​ര്‍ പറഞ്ഞിരുന്നു. അതേസമയം പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ഉണ്ടാകുന്ന പ്രക്ഷോഭത്തെ സിപിഎം പിന്നില്‍ നിന്ന് കുത്തുകയാണെന്നും സംസ്ഥാന സര്‍ക്കാരും, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ വെറും അഭിനയമാണെന്നും യുഡിഎഫ് നേതാവ് ബെന്നി ബെഹ്‌നാന്‍ ആരോപിച്ചു.

സമത്വവും സാഹോദര്യവും പുലർത്തേണ്ടത് മുദ്രാവാക്യങ്ങളിലൂടെ മാത്രമല്ല , മറിച്ച്‌ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ്! ബൂർഷ്വാ ഭരണഘടനയെ പൊളിച്ചെഴുതാൻ നടന്നവർ അതേ ഭരണഘടനയുടെ കാവൽക്കാർ ആകുന്നതിനെ കുറിച്ച്, അഞ്ജു പാർവതി പ്രഭീഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണറായി വിജയന് ഭയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു. ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തത് ബിജെപിയെ പ്രീതിപ്പെടുത്താനാണെന്ന് കെ.സി. ജോസഫ് എംഎല്‍എയും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button