ദോഹ : ഖത്തറിൽ വൻ ലഹരിമരുന്ന് വേട്ട. ഗാർഹിക സാധനങ്ങൾക്കൊപ്പം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 3.8 കിലോ ഹാഷിഷ് പിടികൂടി. അൽ റുവൈസ് തുറമുഖത്ത് ഇറക്കിയ ചരക്കിലുണ്ടായിരുന്ന തടികൊണ്ടുള്ള ഫോട്ടോ ഫ്രെയിം, കണ്ണാടി തുടങ്ങിയ ഗാർഹിക വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് കണ്ടെത്തിയത്.
جمارك الرويس تحبط تهريب كمية من مادة الحشيش المخدرة تم اكتشافها داخل شحنة منوعة قدامة من أحدى الدول الأسيوية تم تهريبها بطريقة سرية داخل مصنوعات خشبية ، بلغ وزن المادة المخدرة (3.8) كيلوجرام.#جمارك_قطر pic.twitter.com/LLjXAWuh5g
— الهيئة العامة للجمارك (@Qatar_Customs) January 21, 2020
Also read : യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്; ജാഗ്രതാ മുന്നറിയിപ്പ്
ഏഷ്യൻ രാജ്യത്ത് നിന്നാണ് കണ്ടെയ്‌നർ എത്തിയതെന്നാണ് റിപ്പോർട്ട്. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ ഇറക്കുമതി ചെയ്യരുതെന്ന് കസ്റ്റംസ് ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെന്നും യാത്രക്കാരന്റെ ശരീര ഭാഷ തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു
Post Your Comments