തിരുവനന്തപുരം : പൗരത്വ നിയമഭേദഗതിക്കെതിരെ എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത് മടങ്ങിയ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനാണ് വെട്ടേറ്റത്. പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിതിനെ വെട്ടിയ സുമേഷ് എന്നയാളെ പോലീസ് പിടികൂടി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് അറിയിച്ചു.
അതേസമയം മനുഷ്യ മഹാ ശൃംഖലയ്ക്കിടെ കൊല്ലത്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വന്ദേമാതരം എന്ന് വിളിച്ച് ഇയാൾ കൈ ഞരമ്പ് മുറിക്കുകയായിരുന്നു. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത് എന്നാണ് വിവരം. ഉടൻ പോലീസ് എത്തി അബോധാവസ്ഥയിലായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. ഇടതുകയ്യിലെ ഞരമ്പ് പൂര്‍ണ്ണമായും അറ്റുമാറിയിട്ടുണ്ട്. ഇയാൾക്ക് നേരെ നേരെ അക്രമ ശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments