Latest NewsUSANewsInternational

അമേരിക്കയിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണം, ദുരൂഹതയില്ലെന്ന് പൊലീസ്

ഇന്ത്യാന: അമേരിക്കയിലെ മിനിസോട്ടയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുത്തു. ജനുവരി 21 മുതല്‍ കാണാതായ ആന്‍ റോസ് ജെറിയെ (21) ആണ് തടാകത്തില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തടാകത്തില്‍ മരിച്ച നിലയില്‍ അന്റോസിനെ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് ക്യാംപസിനു സമീപമുള്ള കോള്‍മാന്‍ മോര്‍സിലാണ് വിദ്യാർത്ഥിനിയെ അവസാനമായി കണ്ടത്. നിലവിൽ മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി സൂചനയില്ല. അടുത്ത ദിവസം ലഭിക്കുന്ന ഒട്ടോപ്‌സി ഫലം കൂടെ വന്നതിന് ശേഷമേ മരണകാര്യത്തിൽ വ്യക്തത വരൂ. പഠന കാര്യങ്ങളിൽ ഒക്കെ മിടുക്കിയായിരുന്നു ആന്‍ എന്ന് സുഹൃത്തുക്കൾ പറയുന്നു. സംഗീതവും പുസ്തകങ്ങളും ഏറെ ഇഷ്ടമുള്ള കുട്ടിയായിരുന്നു ആൻ. എറണാകുളം സ്വദേശികളാണ് ആന്റോസിന്റെ മാതാപിതാക്കള്‍.

shortlink

Post Your Comments


Back to top button