MollywoodLatest NewsKeralaNewsEntertainment

പരിവര്‍ത്തനത്തിന്റെ ചിറകുകളില്‍ പറന്നുയര്‍ന്ന് ഭാവന ; സോഷ്യല്‍മിഡിയയില്‍ തരംഗമായി താരത്തിന്റെ പുതിയ ഫോട്ടോ

മലയാളികളുടെ പ്രിയ താരമാണ് ഭാവന. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും താരത്തിനെ മലയാളികള്‍ക്ക് ഇഷ്ടമാണ്. മലയാളത്തില്‍ മാത്രത്തില്‍ മാത്രമല്ല അന്യഭാഷകളിലും താരത്തിന് നിരവധി ആരാധകരുണ്ട്. വിവാഹ ശേഷം സിനിമ വിട്ട താരം സോഷ്യല്‍ മീഡിയയിലാണ് സജീവമായത്. വിവാഹ ശേഷവും താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇസോഷ്യല്‍മിഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

പരിവര്‍ത്തനത്തിന്റെ ചിറകുകള്‍ എന്ന അടിക്കുറിപ്പോടെ ഭാവന അതിമനോഹര ചിത്രം പങ്കുവച്ചിവരിക്കുന്നത്. ഈ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ഒരു ചിത്രശലഭത്തെ പോലെ ചിറകു വിടര്‍ത്തി പറക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മുന്‍പും തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അടുത്തിടെയാണ് നടി തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹ ദിവസം നവീന്റെ കൈപിടിച്ചുളള ഒരു ചിത്രമാണ് ഭാവന അന്ന് പോസ്റ്റ് ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button