തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ക്ക് വിയോജിപ്പ്. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല.ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണം. തുടങ്ങിയ കാര്യങ്ങളാവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കും.
കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രംഗത്തിന്റെ കോപ്പി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തത്. ഇതിനിടെ സി.എ.എ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.
Post Your Comments