KeralaLatest NewsNews

ഈ ഗവർണറെ ‌ഞങ്ങൾക്ക് വേണ്ട, കേരളത്തിന് ബാധ്യതയായ ഗവർണറെ തിരികെ വിളിക്കണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി :ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അവസാന ആയുധം പ്രയോഗിക്കാൻ പ്രതിപക്ഷം. ഗവർണറെ തിരിച്ചുവിളിക്കണമെന്നു രാഷ്ട്രപതിയോട് അഭ്യർഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി സ്പീക്കർക്കു നോട്ടിസ് നൽകിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ടു നിയമസഭ പാസാക്കിയ പ്രമേയത്തിന് എതിരെ പരസ്യ നിലപാടു സ്വീകരിക്കുന്ന ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ചാണു പ്രതിപക്ഷ നീക്കം.

ഗവർണർ നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്യുകയാണ്. പ്രമേയത്തെ ഗവർണർ തള്ളിപ്പറഞ്ഞതു സഭയുടെ അന്തസ്സിനു കളങ്കമാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൻമേൽ ഗവർണർ വിശദീകരണം തേടിയതു കടന്ന കയ്യാണ്. അതിനുള്ള അധികാരം ഗവർണർക്കുണ്ടോയെന്നു സംശയമുണ്ട്. ഗവർണർ നിയമസഭയുടെ അന്തസ്സിനെയും അധികാരത്തെയും ചോദ്യം ചെയ്യുകയാണ്. എന്നിട്ടും, മുഖ്യമന്ത്രി എന്തുകൊണ്ടാണു നിശബ്ദത പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം പ്രതിപക്ഷത്തിന്‍റെ നോട്ടീസ് ലഭിച്ചതായും, ഗൗരവകരമായി പരിഗണിക്കുമെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. നയപ്രഖ്യാപന പ്രംസഗത്തിൽ ഗവർണർ വിശദീകരണം ചോദിച്ചതോടെ സർക്കാരുമായുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button