Latest NewsNewsIndia

ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണ് ; ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തി : രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കാത്തുസൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാധ്യസ്ഥരാണെന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായം എന്നീ മൂന്ന് ഭാഗങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെങ്കിലും ഓരോ പൗരന്മാരുമാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തി. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമെന്ന നിലയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങള്‍ നല്‍കുന്നു. ഒരു ലക്ഷ്യത്തിനായി പോരാടുമ്പോള്‍ എല്ലാവരും പ്രത്യേകിച്ച് യുവാക്കള്‍ നമ്മുടെ രാഷ്ട്രപിതാവ് മനുഷ്യരാശിക്ക് നല്‍കിയ അഹിംസയുടെ സന്ദേശം മറക്കരുത്. അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങള്‍ ഓര്‍ത്താല്‍ ഭരണഘടനാ ആശയങ്ങള്‍ പിന്തുടരാന്‍ എളുപ്പം സാധിക്കുന്നതാണെന്നു രാഷ്‌ട്രപതി പറയുന്നു.

Also read : പരമോന്നത അംഗീകാരം കിട്ടിയത് അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിക്ക്

രാഷ്ട്രീയപരമായ ആശയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും ശ്രമിക്കണം. ജമ്മു-കശ്മീര്‍, ലഡാക്ക്, തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും സമഗ്രവികസനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിരന്തരമായ ശ്രമം നടത്തുന്നുവെന്നും വിദ്യാഭ്യാസമേഖലയില്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. രാജ്യത്തെ ഒരോ കുട്ടിക്കും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button