തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപട്ടികക്കെതിരെ വിമർശനവുമായി കെ. മുരളീധരന്‍ രംഗത്ത്. ബൂത്ത് പ്രസിഡന്‍റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നുവെന്നും, ഇത് പാര്‍ട്ടിക്ക് ദോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരവാഹി പട്ടികയില്‍ നിന്ന് എണ്ണം കൂടരുത്. പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനുള്ള വേദിയല്ല ഇത്, പ്രവര്‍ത്തിക്കാനുള്ള വേദിയാണ്. യുവാക്കളുടെ എണ്ണം കുറഞ്ഞതും ഇപ്പോഴത്തെ പട്ടികയുടെ പോരായ്മയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments