കുവൈറ്റ് സിറ്റി : അനധികൃത വിസ കച്ചവടം നടത്തിയ വിദേശിയുൾപ്പെടെ രണ്ടു പേർ കുവൈറ്റിൽ അറസ്റ്റിൽ. വ്യാജ കമ്പനിയുടെ പേരിൽ സന്ദർശക വിസ കച്ചവടം നടത്തിയ സ്വദേശിയും സഹായിയായ ഈജിപ്തുകാരനുമാണ് പിടിയിലായത്.
Also read : ഇറാന് മിസൈല്‍ ആക്രമണത്തില്‍ 34 യുഎസ് സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റു: പെന്റഗണ്‍
രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ശേഖരിച്ചശേഷം ഇരുവരെയും പിടികൂടുകയായിരുന്നുവെന്നും 200മുതൽ 250 ദിനാർ വരെ ഈടാക്കിയാണ് അവർ വാണിജ്യ സന്ദർശക വിസ വിറ്റിരുന്നതെന്നു അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments