തിരുവനന്തപുരം: സാമൂഹികസുരക്ഷാപെന്ഷന് വാങ്ങുന്നവരിൽ സർക്കാർ ജീവനക്കാരും. നിരവധി പേര് അനധികൃതമായി സാമൂഹിക പെന്ഷന് വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെ വകുപ്പുതല അച്ചടക്കനടപടിക്കും പണം തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൈപ്പറ്റിയ തുക സ്വമേധയാ തിരിച്ചടച്ചാല്‍ െവബ്സൈറ്റായ സേവനയില്‍ ഇതിനായി ക്രമീകരിച്ച കോളത്തില്‍ വിശദവിവരങ്ങള്‍ രേഖപ്പെടുത്തണം. കുടുംബ പെന്‍ഷന്‍കാരും അനര്‍ഹമായി വാങ്ങിയ സാമൂഹിക പെന്ഷന് തുക തിരിച്ചടക്കണം. നിലവില്‍ സര്‍ക്കാര്‍ സര്‍വിസിലുള്ളവര്‍ തുക സ്വമേധയാ തിരിച്ചടച്ചില്ലെങ്കില്‍ ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments