ബംഗളൂരു : പിസ കമ്പനികളുടെ ഓഫറിനെതിരെ പൊലീസ് കമ്മീഷ്ണര്‍ , ഡെലിവറി ബോയ്സിന്റെ ജീവന്‍ വെച്ച് കളിയ്ക്കരുതെന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ്. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരു പൊലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു ആണ് ട്വിറ്ററിലൂടെ ഈ ഓഫറിനെതിരെ രംഗത്തെത്തിയത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് 30 മിനിട്ടിനുള്ളില്‍ ഓര്‍ഡര്‍ എത്തിയില്ലെങ്കില്‍ പിസ സൗജന്യമായി നല്‍കുമെന്നതാണ് പിസ കമ്പനികളുടെ ഓഫര്‍. എന്നാല്‍ ഈ ഓഫറിനെതിരെയാണ് ബംഗളൂരു പൊലീസ് കമ്മീഷണര്‍ രംഗത്തെത്തിയിരിക്കുന്നത്. ഓര്‍ഡറുകള്‍ സമയത്തിനെത്തിക്കാന്‍ ഡെലിവറി ബോയ്‌സ് തങ്ങളുടെ ജീവന്‍ പോലും പണയം വെക്കുന്നുണ്ടെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കുറിച്ചു. 30 മിനിട്ട് എന്നതു മാറ്റി ഡെലിവറി ടൈം 40 മിനിട്ട് ആക്കണമെന്നും അദ്ദേഹം പിസ കമ്പനികളോട് ആവശ്യപ്പെടുന്നു.
സ്വന്തം ജീവന്‍ പണയം വെച്ച് ഭക്ഷണം എത്തിച്ചിട്ടും എത്താന്‍ 30 മിനിട്ടില്‍ അധികമായതു കൊണ്ട് ഡെലിവറി ബോയിയില്‍ നിന്ന് പിസ സൗജന്യമായി വാങ്ങാന്‍ നമുക്ക് മനസ്സുണ്ടാവുമോ? ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് ഈ കുട്ടികള്‍ അവരുടെ ജീവന്‍ പണയം വെക്കുന്നത് കണക്കിലെടുത്ത് പിസ കമ്പനികള്‍ ഡെലിവറി സമയം 40 മിനിട്ടാക്കി അധികരിപ്പിക്കണമെന്ന് പിസ കമ്പനികളോട് നിര്‍ദ്ദേശിക്കുന്ന കാര്യം ഞാന്‍ ആലോചിക്കുകയാണ്.’- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഭാസ്‌കര്‍ റാവുവിന്റെ ട്വീറ്റിന് ട്വിറ്റര്‍ ലോകം പിന്തുണ നല്‍കിയിട്ടുണ്ട്. ഇത് നിയമം ആക്കണമെന്നും ഡെലിവറി സമയം അധികരിപ്പിക്കണമെന്നും അവര്‍ പറയുന്നു.
Post Your Comments