ആലപ്പുഴ: ഇന്ത്യയില്‍ മതേതരത്വം നിലനിന്നത് കോണ്‍ഗ്രസ് ഇവിടെയുള്ളതുകൊണ്ടല്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുക്കള്‍ രാജ്യത്ത് ഭൂരിപക്ഷമായതുകൊണ്ടാണ് മതേതരത്വം നിലനിന്നത്. ഹിന്ദുക്കളുടെ ഈ സഹിഷ്ണുത ഇല്ലാതാക്കരുത്, ഇത് താക്കീതാണെന്നും അദ്ദേഹം പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ മുസ്ലിം സ്നേഹം തട്ടിപ്പാണ്. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആളുകളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയത് കോണ്‍ഗ്രസാണ്. സ്വാശ്രയ കോളജിനെതിരെ സമരംചെയ്ത പിണറായി തന്റെറ മകളെ സ്വാശ്രയ കോളജില്‍ പഠിപ്പിച്ചു. എന്‍.ആര്‍.സി നടപ്പാക്കിയാല്‍ ബൂത്തില്‍ ആദ്യമെത്തുന്നത് പിണറായിയുടെ കുടുംബമായിരിക്കുമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
Post Your Comments