ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ‘വൈഫൈ ഡബ്ബ’ കമ്പനിയാണ് തുച്ഛമായ നിരക്കിൽ ഡാറ്റാ നൽകുന്നത്. 1 ജിബി ഡേറ് ലഭിക്കാൻ 1 രൂപ മാത്രം നൽകിയാൽ മതി. യാതൊരു വിധ സബ്‌സ്‌ക്രിപ്ഷനും സേവനം ലഭിക്കാൻ ആവശ്യമില്ല.
ജിഗാ ബിറ്റ് വൈഫൈ സേവനമാണ് വൈ-ഫൈ ഡബ്ബ എല്ലാവര്‍ക്കും ലഭ്യമാക്കുന്നത്. ധാരാളം ഡേറ്റാ ഉപയോഗിക്കേണ്ടി വരുന്നവര്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് കമ്പനി ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച സേവനമാണ് കമ്പനി നല്‍കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
കടകളില്‍ വൈ-ഫൈ റൂട്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യക എന്നതാണ് കമ്പനിയുടെ ഒരു പ്രവര്‍ത്തന രീതി. ഉപയോക്താവ് വെറുതെ വൈഫൈ ഡബ്ബാ നെറ്റ്‌വര്‍ക്കിലേക്ക് സ്വന്തം വിശദാംശങ്ങള്‍ എന്റര്‍ ചെയ്താല്‍ കണക്ടാകും. നിങ്ങള്‍ പ്ലാനുകളൊന്നുംസബ്‌സ്‌ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ മുകളില്‍ പറഞ്ഞ 1 രൂപയ്ക്ക് 1 ജിബി പ്ലാന്‍ എടുത്ത് പ്രവര്‍ത്തനം വിലയിരുത്താം.
100 ശതമാനം കവറേജ് ലഭിക്കാന്‍ വൈ-ഫൈ ഡബ്ബ തുടങ്ങിയ പരിപാടിയാണ് സൂപ്പര്‍നോഡ്‌സ് (supernodes). സൂപ്പര്‍നോഡുകളുടെ ഗ്രിഡുകള്‍ ഫ്‌ളാറ്റുകള്‍ക്കും ടവറുകള്‍ക്കും ഉയരക്കൂടുതലുള്ള മറ്റു കെട്ടിടങ്ങള്‍ക്കും മുകളില്‍ പിടിപ്പിക്കുന്നു. ഇതിലൂടെ തങ്ങളുടെ സേവനം നഗരത്തിലുള്ള ആര്‍ക്കും പ്രയോജനപ്പെടുത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ വൈഫൈ ഡബ്ബയുടെ സേവനം ബാഗ്ലൂൾ നഗരത്തിൽ മാത്രമാണ് ലഭിക്കുന്നത്. കമ്പനിയുടെ വെബ്സൈറ്റിൽ ആവശ്യപ്പെട്ടാൽ നിങ്ങളുടെ നഗരങ്ങളിലും സേവനം എത്തും. കൂടുതൽ അപേക്ഷകൾ വരുന്ന നഗരങ്ങളാകും കമ്പനി തിരഞ്ഞെടുക്കുക.
Post Your Comments