1869-ൽ ജെയിംസ് വിൽസൺ ആണ് ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. 2019 ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ച ചില ബജറ്റുകളിലേക്ക് ഒരെത്തിനോട്ടം.
1947: സ്വ ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രി ആർ.കെ ഷൺമുഖം ചെട്ടിയാണ് തന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ഈ ബജറ്റിലെ 46 ശതമാനം ചെലവുകളും പ്രതിരോധ വകുപ്പിനായി മാറ്റിവെക്കുകയായിരുന്നു.
1968: പീപ്പിൾസ് ബജറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബജറ്റ് അവതരിപ്പിച്ചത് മൊറാർജി ദേശായി ആയിരുന്നു. എല്ലാ ഉൽപന്ന നിർമാതാക്കൾക്കും സെൽഫ്-അസെസ്‌മെന്റ് സംവിധാനം കൊണ്ടുവരിക വഴി ചരക്കുകളുടെ വില നിർണ്ണയം കൂടുതൽ എളുപ്പമാക്കി. ‘സ്പൗസ് അലവൻസ്’ എന്ന ടാക്സ് സേവിങ് സംവിധാനം നിർത്തലാക്കിയതും ഈ ബജറ്റിലാണ്.
1991: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തലവര മാറ്റിമറിച്ച ബജറ്റായിരുന്നു മൻമോഹൻ സിംഗ് ധനകാര്യ മന്ത്രിയായിരുന്നപ്പോൾ അവതരിപ്പിച്ച ഈ ബജറ്റ്. ഉദാരവൽക്കരണം എന്ന പ്രധാന കാൽവെയ്പ്പ് പ്രഖ്യാപിച്ചത് ഈ ബജറ്റിലായിരുന്നു.
1997: പി. ചിദംബരം അവതരിപ്പിച്ച ഈ ബജറ്റിനെ ‘ഡ്രീം ബജറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. വരാനിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു രൂപരേഖ ഇതിലൂടെ സർക്കാർ കൊണ്ടുവന്നു. ആദായ നികുതി നിരക്കുകൾ കുറച്ചു, കോർപറേറ്റ് ടാക്‌സിലെ സർചാർജ് ഒഴിവാക്കി, കള്ളപ്പണം തടയാൻ സ്കീം രൂപീകരിച്ചു തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.
2000: ഇന്ത്യയെ സോഫ്റ്റ് വെയർ-ഐറ്റി ഹബ് ആക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘മില്ലെനിയം ബജറ്റ്’ ആണ് യശ്വന്ത് സിൻഹ അവതരിപ്പിച്ചത്. സോഫ്റ്റ് വെയർ കയറ്റുമതി ചെയ്യാമെന്ന ആശയം ഉദയം കൊണ്ടത് ഇതിലൂടെയായിരുന്നു.
2005: തൊഴിലുറപ്പ് പദ്ധതി, ആർടിഐ എന്നിവ പ്രഖ്യാപിച്ച പി. ചിദംബരത്തിന്റെ ഈ ബജറ്റ് ‘ആം ആദ്‌മി’ ബജറ്റ് എന്നാണ് അറിയപ്പെടുന്നത്. കോപ്പറേറ്റ് നികുതി നിരക്കുകൾ, കസ്റ്റംസ് തീരുവ എന്നിവ കുറച്ചതും ഈ വർഷമാണ്.
2008: പി. ചിദംബരം അവതരിപ്പിച്ച ഈ വർഷത്തെ ബജറ്റിലാണ് പൂർണമായി കാർഷികകടം എഴുതിത്തള്ളിയത്. 60,000 കോടി രൂപയുടെ കാർഷിക കടാശ്വാസ പദ്ധതിയാണ് ഇതിൽ പ്രഖ്യാപിച്ചത്.
മോദിയുടെ ബജറ്റ് പരിഷ്‌കാരങ്ങൾ
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നിർണ്ണായകമായ മാറ്റങ്ങളാണ് ബജറ്റ് അവതരണത്തിൽ കൊണ്ടുവന്നത്. അവയിൽ ചിലത്:
ജനറൽ ബജറ്റും റെയിൽവേ ബജറ്റും ഒരുമിച്ചുചേർത്തു. ഫെബ്രുവരി അവസാന ദിവസമായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. അത് ഫെബ്രുവരി ആദ്യ ദിവസം എന്നാക്കി മാറ്റി. വേണമെങ്കിൽ ഇരുന്നും ബജറ്റ് അവതരിപ്പിക്കാൻ മന്ത്രിക്ക് അനുവാദം നൽകിയിട്ടുണ്ട്.
Post Your Comments