ന്യൂഡൽഹി : ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കാനുള്ള നിയമനിർമാണത്തിന് കേന്ദ്രം ശ്രമിക്കുന്നതായി സൂചന. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച മാർഗമെന്ന രീതിയിലാണു സുപ്രധാനമായ രണ്ടു കാർഡുകളും ലിങ്ക് ചെയ്യാൻ കേന്ദ്രം ആലോചിക്കുന്നതെന്നു വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പും കള്ളത്തരങ്ങളും ഒഴിവാക്കാൻ ആധാർ ലിങ്കിങ് വഴി സാധിക്കുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം. ഇക്കാര്യം മന്ത്രിസഭയിൽ അവതരിപ്പിക്കാനുള്ള കാബിനറ്റ് നോട്ട് തയാറാക്കുകയാണു കേന്ദ്ര നിയമമന്ത്രാലയം എന്നാണു റിപ്പോർട്ട്.
Post Your Comments