മഞ്ചേരി : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനു ശിക്ഷ വിധിച്ചു.കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) ന് അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വിധിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും വിധിയിൽ പറയുന്നു. പീഡനത്തിനിരയായ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം കുട്ടികൾക്ക് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.
Also read : പാവക്കുളം ക്ഷേത്രത്തിൽ വച്ച് തന്നെ കയ്യേറ്റം ചെയ്തെന്ന യുവതിയുടെ പരാതിയിൽ 29 പേർക്കെതിരെ കേസ്
2014 നവംബർ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് സംഭവമുണ്ടായത്. മദ്രസ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടു പോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം കുട്ടികൾ നൽകിയ പരാതിയിൽ നവംബർ പത്തിന് കാടാമ്പുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയതിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാൾ കൂടിയാണ് അൻവർ സാദിഖ്.
Post Your Comments