ന്യൂദല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യപക പ്രതിഷേധമുണ്ടെന്ന പ്രതിപക്ഷവാദം പൊളിയുന്നു. ഇന്ത്യ ടുഡെ നടത്തിയ മൂഡ് ഓഫ് നേഷന്‍ സര്‍വേയില്‍ 41 ശതമാനം പേരും സിഎഎയെ അനുകൂലിച്ചു. 33 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്താതിരുന്നപ്പോള്‍ 26 ശതമാനം മാത്രമാണ് നിയമത്തെ എതിര്‍ത്തത്.
അതേസമയം ന്യൂനപക്ഷങ്ങള്‍ക്ക് സിഎഎയിയും എന്‍ആര്‍സിയിലും ആശങ്കയുണ്ടെങ്കിലും അത് നീതീകരിക്കാവുന്നതാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും പറയുന്നു.കൂടാതെ 16 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നില്ല. അയോധ്യ വിധി, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയവയ്ക്കും വലിയ പിന്തുണയാണ് സര്‍വേയില്‍ ലഭിച്ചത്.
തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിർഭയ കേസ് പ്രതികള്‍ കോടതിയില്‍
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ 58 ശതമാനം പേരാണ് അനുകൂലിച്ചത്. 26 ശതമാനം പേര്‍ പിന്തുണക്കുന്നില്ലെന്നും രേഖപ്പെടുത്തി.ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 271 സീറ്റ് നേടുമെന്നും മൂഡ് ഓഫ് നേഷന്‍ വിലയിരുത്തുന്നു.
Post Your Comments