Latest NewsNewsIndia

പൗരത്വ നിയമത്തിന്‍റെ ഫലം കണ്ടു തുടങ്ങിയെന്ന് അതിർത്തി സംരക്ഷണ സേനയായ ബിഎസ്എഫ്

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പായശേഷം ഇന്ത്യയിൽനിന്നു മടങ്ങിപ്പോകുന്ന ബംഗ്ലദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് ബിഎസ്എഫ്. പൗരത്വം നിയമം നിലവിൽവന്നതോടെ അനധികൃത കുടിയേറ്റക്കാരുടെ ഇടയിൽ ഭയമുണ്ടായതാണു മടങ്ങിപ്പോകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതെന്ന് ബിഎസ്എഫ് വ്യക്തമാക്കുന്നു.

സ്വന്തം രാജ്യത്തിലേക്കു മടങ്ങിപ്പോകുന്ന ബംഗ്ലദേശി കുടിയേറ്റക്കാരുടെ എണ്ണത്തിൽ കഴിഞ്ഞമാസം പ്രകടമായ വർധനയാണ് ഉണ്ടായത്. ജനുവരിയിൽ മാത്രം 268 അനധികൃത ബംഗ്ലദേശി കുടിയേറ്റക്കാരെ പിടികൂടി. ഇവരിൽ ഭൂരിഭാഗവും നുഴഞ്ഞുകയറാൻ ശ്രമിച്ചവരാണെന്ന് ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button