Latest NewsKeralaNewsIndia

ഒടുവില്‍ അവന്‍ ആ സത്യം തിരിച്ചറിഞ്ഞു; ഇനി ഒരിക്കലും തന്റെ അച്ഛനെയും അമ്മയെയും അനുജനെയും തനിക്ക് കാണാനാവില്ല എന്ന്; നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും. ഒടുവില്‍ അവന്‍ ആ സത്യം തിരിച്ചറിഞ്ഞു. ഇനി ഒരിക്കലും തന്റെ അച്ഛനും അമ്മയെയും അനുജനെയും തനിക്ക് കാണാനാവില്ല എന്ന്. വിഷവാതകം ശ്വസിച്ച്‌ മയക്കത്തിലായ അച്ഛനും അമ്മയും അനുജനും മരിച്ചു പോയി എന്ന്. കുന്നമംഗലത്തെ കുടുംബ വീട്ടില്‍ ഇന്നലെ എത്തിയ കുഞ്ഞിനെ ബന്ധുക്കളും സ്‌കൂള്‍ അദ്ധ്യാപകരും ചേര്‍ന്ന് സാവധാനം കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിക്കുക ആയിരുന്നു. ആദ്യത്തെ ഞെട്ടലില്‍ മാധവ് എന്ന രണ്ടാം ക്ലാസ്സുകാരന്‍ വിങ്ങി പൊട്ടി കരഞ്ഞു.

കുറച്ച് സങ്കടം കുറഞ്ഞപ്പോൾ പുത്തന്‍ സൈക്കിള്‍ കണ്ട് ആ കുരുന്ന് സന്തോഷത്തോടെ തനിക്കു കിട്ടിയ പുതിയ സമ്മാനത്തിന്റെ പിറകെ ആയി. വീട്ടില്‍ കൂടിയ ബന്ധുക്കളേയും കൂട്ടുകാരെയും എല്ലാം സൈക്കിള്‍ കാണിക്കുന്നതിന്റെ തിരക്കിലായി പിന്നീട് അവന്‍. തന്നെ പഠിപ്പിക്കുന്ന ടീച്ചറെ വീട്ടില്‍ കണ്ടപ്പോള്‍ ”നേപ്പാള്‍ എനിക്കൊട്ടും ഇഷ്ടമായില്ല മിസേ, അവിടെ വല്ലാത്ത തണുപ്പായിരുന്നു…” എന്നാണ് മാധവ് പറഞ്ഞത്. കേട്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ നനഞ്ഞു. അപ്പോഴും അവന് അറിയില്ലായിരുന്നു ഈ ലോകത്ത് താന്‍ അനാഥനായി പോയി എന്ന സത്യം. എല്ലാമറിഞ്ഞിട്ടും ആ കുഞ്ഞിനോട് ഒന്നും പറയാനാവാതെ ഉള്ളുവിങ്ങിയിരിക്കുകയായിരുന്നു മൊകവൂരിലെ ശ്രീ പത്മം വീട്ടില്‍ എല്ലാവരും.

ഡല്‍ഹിയൊക്കെ നന്നായി ഇഷ്ടമായെന്നും നേപ്പാളില്‍ ഭയങ്കര തണുപ്പായിരുന്നെന്നും മാധവ് അദ്ധ്യാപികയോട് വിശദീകരിച്ചു. അവിടെനിന്ന് ഗ്യാസ് ഉള്ളില്‍ ചെന്നതുകൊണ്ട് അച്ഛനും അമ്മയ്ക്കും അനുജനും മയക്കം വന്നെന്നും അവന്‍ പറഞ്ഞു. ആ മയക്കത്തില്‍നിന്ന് അവരുണരില്ലെന്ന യാഥാര്‍ഥ്യം പതുക്കെപ്പതുക്കെ അവനെ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നെ.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നലെ തന്നെ തിരുവനന്തുപരത്ത് എത്തി. മാധവിന്റെ അച്ഛന്‍ രഞ്ജിത്തിന്റെയും അമ്മ ഇന്ദുലക്ഷ്മിയുടെയും സഹോദരന്‍ വൈഷ്ണവിന്റെയും മൃതദേഹം ഇന്ന് നാട്ടിലെത്തും. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കൃഷ്ണന്‍നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിവഴി വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു.

ALSO READ: നേപ്പാളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ല ; ചില മാദ്ധ്യമങ്ങള്‍ നടത്തുന്നത് വ്യാജപ്രചരണം: വി മുരളീധരന്‍

കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കുശേഷമാണ് എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും. മൊകവൂരില്‍ ഇവര്‍ പണിത പുതിയ വീട്ടിലേക്കാണ് ആദ്യം കൊണ്ടുപോവുക. അവിടെ പൊതുദര്‍ശനത്തിനുശേഷം കുന്ദമംഗലത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button