ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ യോഗഗുരു ബാബ രാംദേവ്. നിയമത്തിലൂടെ ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും നിയമത്തേക്കുറിച്ച് തെറ്റിധാരണ പരത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ജനതയുടെ പൗരത്വത്തിന് ഭീഷണിയാണ് നിയമമെന്ന് ചില ദേശവിരുദ്ധ ശക്തികള്‍ പറഞ്ഞു പരത്തുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള ചില ദേശീയ- അന്തര്‍ ദേശീയ ശക്തികളുടെ ഇടപെടല്‍ ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് അനുമാനിക്കണമെന്നും ബാബ രാംദേവ് കൂട്ടിച്ചേർത്തു.
Post Your Comments