KeralaLatest NewsNews

ടാക്സ് വെട്ടിക്കാന്‍ അധ്യാപകരുടെ സാലറി അക്കൗണ്ടില്‍ കൈയിട്ടു വാരി സ്കൂള്‍ മാനേജ്മെന്റ്: അല്‍-അമീന്‍ പബ്ലിക് സ്കൂളില്‍ നടക്കുന്ന വന്‍ തട്ടിപ്പ് തുറന്നുപറഞ്ഞ് അധ്യാപിക

കൊച്ചി•സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് അധ്യപകരുടെ ശമ്പള അക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം തിരിച്ചു പിടിക്കുന്നതായി ആരോപണം. കൊച്ചി ഇടപ്പള്ളി അല്‍-അമീന്‍ സ്കൂളില്‍ അധ്യാപികയായിരുന്ന സ്വപ്നലേഖ വി.ബിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

എല്ലാ മാസവും അധ്യാപകരുടെ പക്കല്‍ നിര്‍ബന്ധമായും ബ്ലാങ്ക് ചെക്കുകള്‍ വാങ്ങും. തുടര്‍ന്ന് സി.ബി.എസ്.സി ശുപാര്‍ശ ചെയ്യുന്ന ശമ്പളം അധ്യാപകരുടെ സാലറി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. എന്നാല്‍ മിനിട്ടുകള്‍ക്കകം 9,000 രൂപയോളം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യുമെന്നും ഇത് നികുതി വെട്ടിക്കനാണെന്നും അധ്യാപിക ആരോപിക്കുന്നു.

ഈ അഴമതിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് സ്കൂള്‍ മാനേജര്‍ സിയാദ് കോക്കര്‍, അക്കാദമിക് കൗണ്‍സിര്‍ തഹര്‍, പ്രിന്‍സിപ്പാള്‍ ലക്ഷ്മി ഹരിദാസ്‌, വൈസ് പ്രിന്‍സിപ്പാള്‍ ഷഫീന നിസാം എന്നിവര്‍ തന്നെ തനിയെ മുറിയില്‍ വിളിച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന ലേഖ പറയുന്നു.

അധ്യാപികയെ പിന്നീട് സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടു.

എന്നാല്‍ ആരോപണങ്ങള്‍ സ്കൂള്‍ മാനെജ്മെന്റ് നിഷേധിച്ചു. ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ്‌ എന്നാണ് സിയാദ് കോക്കര്‍ ഇതിനോട് പ്രതികരിച്ചത്. അനധികൃതമായി മൊബൈല്‍ ക്യാമറ ഉപയോഗിച്ചതിനാണ് അധ്യാപികയെ പിരിച്ചുവിറ്റതെന്നും സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.

അതേസമയം, അധ്യാപകയെ നിലയിൽ സ്‌കൂൾ മാനേജ്‌മെന്റ് അധ്യാപകരെ ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദിക്കേണ്ടത് തന്റെ കടമയാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സ്വപ്ന ലേഖ ട്വീറ്റില്‍ പറഞ്ഞു. ‘ഈ സാമ്പത്തിക തട്ടിപ്പ് നിർത്തേണ്ടത് നമ്മുടെ കടമയാണ്. കഴിഞ്ഞ ദശകങ്ങളായി അവർ വലിയ അളവിൽ ആദായനികുതി വെട്ടിക്കുകയാണ്. അധികൃതര്‍ ഇക്കാര്യം പരിശോധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’- സ്വപ്ന ലേഖ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button