Latest NewsKeralaNews

കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

കൊച്ചി : കോതമംഗലം മാർ തോമാ ചെറിയപള്ളി പരിസരത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കി പള്ളി ഏറ്റെടുത്തു ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന മുൻ ഉത്തരവു പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു സർക്കാർ റിവ്യൂ ഹർജി നൽകി.

പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ലെന്നും ഇടവകക്കാരുടെ അചാരപരമായ അവകാശങ്ങൾക്കു വേണ്ടി നിലനിർത്തണമെന്നുമുള്ള സുപ്രീംകോടതിയുടെ കെ.എസ്. വർഗീസ് കേസ് വിധിക്കു വിരുദ്ധമാണു ഡിസംബർ മൂന്നിലെ ഹൈക്കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടർ, ആർഡിഒ, ഡിവൈഎസ്പി, സിഐ എന്നിവരുടെ ഹർജി. ഇടവകക്കാരെ എങ്ങനെ കണ്ടെത്തണമെന്നു നിർദേശിക്കണമെന്നും വികാരി ആരെന്നു പറയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

സുപ്രീംകോടതി വിധിക്കു നിരക്കാത്ത സിവിൽ കോടതി, ഹൈക്കോടതി ഉത്തരവുകൾ പാടില്ലെന്നു പറഞ്ഞിരുന്നതിനാൽ അതിനു വിരുദ്ധമായ കീഴ്ക്കോടതി, ഹൈക്കോടതി വിധികൾ അവഗണിക്കണമെന്നു റിവ്യൂ ഹർജിയിൽ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്നും ക്രമസമാധാന പ്രശ്നങ്ങൾക്കും അടച്ചുപൂട്ടലിനും വഴിവയ്ക്കുന്ന സമാന്തര ഭരണം അനുവദിക്കരുതെന്നുമാണു സുപ്രീംകോടതി പറഞ്ഞതെന്നും റിവ്യൂ ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button