നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചു മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്ന് കുരുന്നുകളുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രി വൈകി ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. നാളെ രാവിലെ പത്തിന് വീട്ടുവളപ്പിലാണ് സംസ്കാരം. അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും.
കരിപ്പൂരില്‍ രഞ്ജിത്തിന്റെയും ഭാര്യയുടെയും മകന്‍ വൈഷ്ണവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി, ആദ്യം മുകവൂരില്‍ രഞ്ജിത്തിന്റെ ഭാര്യവീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ രഞ്ജിത്ത് പുതുതായി പണികഴിപ്പിച്ച വീട്ടില്‍ മൃതദേഹങ്ങള്‍ അല്പസമയം കിടത്തും. പുതിയ വീടിന്റെ പാലുകാച്ചിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ദുരന്തം. പിന്നീട് കുന്ദമംഗലത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹങ്ങള്‍ ബ്ളോക്ക് പഞ്ചായത്ത് സ്റ്റേജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
പ്രവീണിന്റെ മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ ശരീരങ്ങള്‍ മൂന്നു പെട്ടികളിലായി ഒരേ കുഴിയിലാണ് അടക്കംചെയ്യുക. ഓമനമക്കള്‍ക്ക് തൊട്ടരികില്‍, ഇരുവശത്തുമായാണ് പ്രവീണിനും ശരണ്യയ്ക്കും ചിതയൊരുക്കിയിരിക്കുന്നത്. പ്രവീണിന്റെ സഹോദരിയുടെ നാലുവയസുകാരനായ മകന്‍ ചിതയ്‌ക്ക് തീകൊളുത്തും.
Post Your Comments