കൊച്ചി: കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ജേർണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയാകുന്നു. ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ച് നടത്തുന്ന വിവാഹം ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വച്ച് 10.45 നും 11.30 നുമിടയിൽ നടക്കും. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന കേരളത്തിലെ നാലാമത്തെ ട്രാൻസ് വിവാഹമാണിത്.
സ്വകാര്യ വാർത്താ ചാനലിലെ അവതാരികയാണ് രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്തി. ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ ഇദ്ദേഹം ട്രാൻസ് ദമ്പതിമാരായ ഇഷാന്റെയും സൂര്യയുടെയും വളർത്തുമകൻ കൂടിയാണ്.
ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ച വിവാഹം നടത്താനുള്ള വേദി ആവശ്യപ്പെട്ട് ഓർഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു. പിന്നീടാണ് ഇവർ ഒരുമിച്ച് കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തുന്നത്. വിവാഹ ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് കരയോഗം പ്രസിഡന്റ് കൃഷ്ണമേനോൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Post Your Comments