Latest NewsNewsIndia

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ റണാവത്ത്. തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണെന്നും ദീപികയുടെ ആ വീഡിയോ കണ്ടപ്പോള്‍ രംഗോലിയുടെ മനസ് വല്ലാതെ വേദനിച്ചുവെന്നും കങ്കണ പറയുന്നു. ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം ഒരു മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിക്കേണ്ടതല്ല. കാരണം അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ദീപികയ്ക്ക് ഇതേക്കുറിച്ച്‌ അവരുടേതായ വിശദീകരണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ സംഭവത്തില്‍ ദീപിക മാപ്പ് പറയണമെന്നും അവർ വ്യക്തമാക്കി.

Read also: ഈ ആഹാരങ്ങള്‍ കഴിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൂ

‘ഛപാക്’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് തന്റെ സിനിമകളിലെ മൂന്ന് കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്. ‘ഓം ശാന്തി ഓം’, ‘പീകു’, ‘ഛപാക്’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുനരാവിഷ്‌കരിച്ചത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button