വിവാഹിതരായ സ്ത്രീകളുടെ അടയാളമാണ് സിന്ദൂരം. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ നെറ്റിയില്‍ സിന്ദൂരം തൊടുന്നത് ആചാരങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഇന്ന് കടകളില്‍ വില്‍ക്കപ്പെടുന്നത് കെമിക്കലുകള്‍ അടങ്ങിയ സിന്ദൂരമാണ്.
ഇന്ത്യയിലും അമേരിക്കയിലും വില്‍ക്കുന്ന സിന്ദൂരത്തില്‍ അപകടകരമായ അളവില്‍ ഈയത്തിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. പരിശുദ്ധ സിന്ദൂരം ഇനി മുതല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.
വേണ്ട ചേരുവകള്‍.
ശുദ്ധമായ മഞ്ഞള്‍പൊടി 100 ?ഗ്രാം
ചെറുനാരങ്ങാനീര് 5 നാരങ്ങയുടെ നീര്
തയ്യാറാക്കുന്ന വിധം..
ആദ്യം ചേരുവകളെല്ലാം നന്നായി പൊടിക്കുക. ശേഷം നാരങ്ങാനീരിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം.
പത്തുമിനിട്ടോളം ഇളക്കുക. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് ഒരു തട്ടത്തില്‍ തട്ടി വെയിലത്ത് ഉണക്കാന്‍ വയ്ക്കുക
ഇപ്രകാരം അഞ്ചോ ആറോ ദിവസം വരെ ഉണക്കുക. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിക്കാവുന്നതാണ്. ശേഷം ഉപയോഗിക്കുക.
Post Your Comments