കൊച്ചി : ജംഷെഡ്പൂർ എഫ് സിയെ ഗോൾ മഴയിൽ മുക്കി മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജംഷെഡ്പൂരിനെ തോൽപ്പിച്ചത്. നെരിജ്യസ് വാൽസ്‌കിസ്(13,74 ), ആന്ദ്രേ ഷെമ്ബ്റി(42), ലല്ലിയാൻ ചാങ്‌തെ(87) എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. ജംഷെഡ്പൂരിനായി സെർജിയോ(71) ആശ്വാസ ഗോൾ നേടിയത്.
A third double of the season from @NValskis helps @ChennaiyinFC romp to victory at the Marina Arena! #CFCJFC #HeroISL #LetsFootball pic.twitter.com/4WKwhiH1j5
— Indian Super League (@IndSuperLeague) January 23, 2020
#AattamReloaded ?@NValskis ⚽⚽@andreschembri27 ⚽@lzchhangte7 ⚽#CFCJFC pic.twitter.com/EtdcQ7flKl
— Chennaiyin FC ?? (@ChennaiyinFC) January 23, 2020
ഈ ജയത്തോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തെളിഞ്ഞു തുടങ്ങി. 13 മത്സരങ്ങളിൽ 18പോയിന്റുമായി ഇപ്പോൾ ആറാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ 18പോയിന്റുമായി ഏഴാം സ്ഥാനത്താണ് ജംഷെഡ്പൂർ. തോറ്റതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ബംഗളൂരു എഫ് സി ഒഡീഷയെ തോൽപ്പിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു ജയിച്ചത്. ദേശോം ബ്രൗൺ(*23), രാഹുൽ ബേക്കെ(*25), നായകൻ സുനിൽ ഛേത്രി(*61 പെനാൽറ്റി ) എന്നിവരുടെ കാലുകളിൽ നിന്നാണ് വിജയത്തിലേക്കുള്ള ഗോളുകൾ പിറന്നത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റിയോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനും ഈ മത്സരത്തിലൂടെ ടീമിന് സാധിച്ചു.
ഈ ജയത്തോടെ 14 മത്സരങ്ങളിൽ 25 പോയിന്റ് കരസ്ഥമാക്കിയതോടെ മൂന്നാം സ്ഥാനത്തായിരുന്ന ബെംഗളൂരു ഒന്നാം സ്ഥാനത്തേക്ക് മുന്നേറുകയായിരുന്നു. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒഡീഷയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റിട്ടില്ല. 14 മത്സരങ്ങളിൽ 21പോയിന്റുമായി നാലാം സ്ഥാനത്തു തുടരുന്നു. 13 മത്സരങ്ങളിൽ 24 പോയിന്റുമായി എടികെയും, എഫ് സി ഗോവയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Post Your Comments