ജയ്പൂർ : പാർട്ടിയോടുള്ള ആരാധന മൂത്ത് മകന് പാർട്ടിയുടെ തന്നെ പേര് നൽകിയിരിക്കുകയാണ് രാജസ്ഥാനിൽ നിന്നുള്ള പ്രവർത്തകൻ. കോൺഗ്രസ് പാർട്ടിയോടും മുഖ്യമന്ത്രിയോടും ആരാധന മൂത്ത വിനോദ് ജയിനാണ് മകനു ‘കോൺഗ്രസ്’ എന്നു പേരിട്ടത്. ഉദയ്പൂരിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ മീഡിയ ഓഫിസർ ആണ് വിനോദ് ജയിൻ.
കുടുംബം മുഴുവൻ കോൺഗ്രസുകാരാണെന്നു വിനോദ് ജയിൻ പറയുന്നു. ഭാവി തലമുറയും ഇതേ പാത പിന്തുടരണമെന്നാണ് അച്ഛൻ ജയിനിന്റെ ആഗ്രഹം. വീട്ടുകാരിൽ പലരും കടുത്ത എതിർപ്പുയർത്തിയിട്ടും മകനു കോൺഗ്രസ് എന്ന പേരുമായി മുന്നോട്ടു പോകാൻ വിനോദിനു പ്രേരണയായതും ഇതുതന്നെ. മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടു കടുത്ത ആരാധനയുണ്ടെന്നും മകനു 18 വയസാകുമ്പോൾ അവൻ കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങുമെന്നും പിതാവു പ്രതീക്ഷിക്കുന്നു. കോൺഗ്രസ് ജയിൻ എന്നാണ് കുട്ടിയുടെ മുഴുവൻ പേര്. മൂത്ത മകൾക്കു പ്രായം 18 വയസ് പ്രായമായ 2019ലാണ് വിനോദ് ജയിനിനു രണ്ടാമത്തെ കുട്ടി പിറക്കുന്നത്.
Post Your Comments