KeralaLatest NewsNews

മുസ്‌‌ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്‌‌‍ലിം തീവ്രവാദം വളരാത്തതെന്ന് നടന്‍ ജോയ് മാത്യു

പറയുന്നതൊന്നും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തരമന്ത്രിയുള്ള നാടാണിത്

കോഴിക്കോട്: കേരളത്തിൽ മുസ്ലിം തീവ്രവാദത്തെ ചെറുത്തുനിർത്തുന്നതിൽ പ്രധാനപങ്ക് മുസ്ലീംലീഗിനാണെന്ന് നടന്‍ ജോയ് മാത്യു. കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടികള്‍ തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ നടത്തുന്ന പന്ത്രണ്ട് മണിക്കൂർ ഉപവാസത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംസാരിക്കുകയായിരുന്നു ജോയ് മാത്യു.

‘എന്തുകൊണ്ടാണ് ഈ മുസ്ലിം ലീഗ് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഈ മുസ്ലിം എന്ന പേരില്ലായിരുന്നെങ്കിൽ ഇത് അതിമനോഹരമായ ഒരു പാർട്ടിയാകുമായിരുന്നു. പക്ഷെ നിങ്ങൾ സമ്മതിക്കില്ലല്ലോ. ഈ ലീഗുള്ളതുകൊണ്ടാണ് ഇവിടെ മുസ്ലിം തീവ്രവാദ സംഘടനകൾ വളരാത്തത്. ഇതുകൂടി ഇല്ലായിരുന്നെങ്കിൽ കേരളം ഈ കാണുന്നതായിരിക്കില്ല’. ജോയ് മാത്യു പറഞ്ഞു.

‘അതി പൈശാചികമായിട്ടുള്ള ഭരണക്രമത്തിലേക്ക് ജനങ്ങളെ തള്ളിവിടുന്ന, ഫാസിസത്തേക്ക് അപ്പുറം പോകുന്ന നരഹത്യയിലേക്ക് കൊണ്ടുപോകുന്ന ഒരു തീവ്രവാദത്തെ നാം ആശ്ലേഷിച്ചേനെ. ബാഫഖി തങ്ങളും സി എച്ചും ഒക്കെ പടുത്തുയർത്തിയ ഈ ഒരു പ്രസ്ഥാനമുള്ളതുകൊണ്ട് മാത്രമാണ്, മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾക്ക് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ പോയത്. അവരുടെ നുഴഞ്ഞുകയറ്റമായിരിക്കും നമ്മൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. അതിനെ നിങ്ങൾ ചെറുക്കും എന്നെനിക്കറിയാം. ‘- ജോയ് മാത്യു വ്യക്തമാക്കി.

പറയുന്നതൊന്നും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തരമന്ത്രിയുള്ള നാടാണിത്. യുഎപിഎ നടപ്പിൽ വരുത്തില്ല. എന്ന് അധികാരമേറ്റ ഉടനെ പറഞ്ഞത് നാം കണ്ടിരുന്നു. ഇ‌തേ ആളുതന്നെ സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരെ യുഎപിഎ ചുമത്തി കുടുക്കുക മാത്രമല്ല, എൻഐഎക്ക് ഏൽപിച്ചുകൊടുക്കുകയും ചെയ്തു. ഇത് എന്തിനാണെന്ന് സാധാരണ ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കും. അദ്ദേഹം കൂട്ടിച്ചർത്തു.

ALSO READ: കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഹജ്ജ് ക്വാട്ടയും വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

സ്വന്തം പാർ‌ട്ടിക്കാരായ മക്കൾ ചോദ്യം ചോദിച്ചാൽ യുഎപിഎ. അതുകൊണ്ടാണ് ജെ എൻ യുവിലും അലിഗഡിലും വലിയ സമരമുണ്ടായപ്പോൾ ഇവിടത്തെ ചോര തിളക്കുന്ന ചെഗുവേര കുട്ടികൾ ഇതൊന്നും കാ‌ണാതെ പോയത്. സ്വന്തം പാർട്ടിയിലെ സഖാവിനെ കുത്താൻ യാതൊരു മടിയുമില്ല.അങ്ങനെയായി മാറിയിട്ടുണ്ട് ഈ പാര്‍ട്ടി. അതുകൊണ്ടാണ് അലൻ -താഹ വിഷയത്തിൽ ഏറ്റവും ശക്തമായി പ്രതിഷേധിക്കേണ്ടത് ആരാണോ അവർ മിണ്ടാതിരിക്കുന്നത്. ഇത് ഭയന്നിട്ടാണ്”- ജോയ് മാത്യു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button