തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയ സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ നടപടിക്കൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമനടപടിക്ക് സാധ്യതയുണ്ടോ എന്നാണ് ആരായുന്നത്. സുപ്രീം കോടതി വിധികളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയിരുന്നു. സര്‍ക്കാരിന്റെ ഒരു വിശദീകരണവും തൃപ്തികരമല്ലെന്നും ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
Post Your Comments