ബർലിൻ : ജർമൻ സ്വദേശിയായ ഒരു സമ്പന്നൻ കന്യകയായ പെൺകുട്ടിക്കൊപ്പം രാത്രി ചിലവഴിക്കാൻ മുടക്കിയ തുകയെ പറ്റിയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ച. കന്യകയായ പത്തൊൻപതുകാരിയോടൊപ്പം ഒരു രാത്രി ചെലവഴിക്കാൻ സമ്പന്നനായ ഒരു ജർമൻകാരൻ ചെലവിട്ടത് 12 ലക്ഷം യൂറോ (ഏകദേശം ഒൻപത് കോടി രൂപ). ജർമനിയിലെ മ്യൂണിക്കിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുക്രെയിനിൽ നിന്നുള്ള പത്തൊൻപതുകാരി കാത്തിയ ആണ് ഈ ഓഫർ സ്വീകരിച്ചത്.
ഒരു ഏജൻസി വഴിയാണ് മ്യൂണിക്കിൽ നിന്നുള്ള ജർമൻ വ്യവസായി കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്തത്. ഇന്റർനെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്. കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധനയും നടത്തി ഉറപ്പുവരുത്തിയിരുന്നു.
നിയമ വിദഗ്ദർ തയാറാക്കിയ കരാർ വഴിയാണ് ഈ തുക കാത്തിയയ്ക്ക് വ്യവസായി കൈമാറിയത്. തുടർന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്. കൈനിറയെ പണം കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ : ഇതായിരുന്നു കാത്തിയ സംഭവത്തെ പറ്റി ചോദിച്ചവർക്ക് നൽകിയ മറുപടി.
Post Your Comments