UAELatest NewsNews

യുഎഇ സ്വദേശികൾക്ക് യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം; മന്ത്രാലയം നടപടികൾ വേഗത്തിലാക്കുന്നു

ദുബായ്: യുഎഇ സ്വദേശികൾക്ക് ഇനി യൂറോപ്പിലേക്ക് വിസയില്ലാതെ പറക്കാം. യൂറോപ്യൻ യൂണിയന്റെ പുതിയ എത്തിയാസ് ( യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആന്റ് ഓതറൈസേഷൻ സിസ്റ്റം) വിസ സമ്പ്രദായത്തിന്റെ നടപടികൾ മന്ത്രാലയം വേഗത്തിലാക്കുന്നതായാണ് റിപ്പോർട്ട്. 2021 ജനുവരി 1 മുതൽ ഈ സമ്പ്രദായം യു എ യിൽ പ്രാബല്യത്തിൽ വരും.

അതോടെ ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ, സിംഗപ്പൂർ, അമേരിക്ക എന്നിവയുൾപ്പെടെ 61 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കൊപ്പം യുഎഇ പൗരന്മാർക്കും ETIAS ബാധകമാകും.യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തി നിയന്ത്രണം ശക്തിപ്പെടുത്താനും യാത്രാ ആവശ്യങ്ങൾക്കായി വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാർക്ക് സുരക്ഷാ അപകടമുണ്ടാകില്ലെന്ന് ഉറപ്പാക്കാനുമാണ് എത്തിയാസ് ലക്ഷ്യമിടുന്നത്.

ALSO READ: ഗർഭിണികളായ ജീവനക്കാർക്ക് കൂടുതൽ തൊഴിൽ സംരക്ഷണം നൽകുമെന്ന് യുഎഇ

എത്തിയാസ് ഫോമിന് ഒരു അപേക്ഷകന്റെ മുഴുവൻ പേര്, ജനന സ്ഥലം, ലിംഗഭേദം, ദേശീയത എന്നിവ ആവശ്യമാണ്. ഇവിടെ നിന്നും യാത്രാ അംഗീകാരം ലഭിക്കുന്നതോടെ നടപടി ക്രമങ്ങൾ പൂർത്തിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button