Latest NewsNewsIndia

കാര്‍ബണ്‍ മോണോക്‌സൈഡ്; കാറിനുള്ളിലും മരണം പതിയിരിയ്ക്കുന്നു : 2007 ല്‍ മൂന്നാറിലെ ഹോട്ടലിലും ദുരന്തം

തിരുവനന്തപുരം : കാര്‍ബണ്‍ മോണോക്സൈഡ്, കാറിനുള്ളിലും മരണം പതിയിരിയ്ക്കുന്നു. 2007 ല്‍ മൂന്നാറിലെ ഹോട്ടലിലും നേപ്പാളില്‍ സംഭവച്ച സമാന ദുരന്തം ഉണ്ടായതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു ചെന്നൈയിലെ റോഡില്‍ കാറിനുള്ളില്‍ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവും നേപ്പാള്‍ ദുരന്തത്തിന് സമാനം. മഴക്കാലത്തു ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോള്‍ ഒട്ടേറെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. അന്ന് ഗതാഗതകുരുക്ക് മാറാന്‍ അരമണിക്കൂറോളം എടുത്തിരുന്നു. ഇതിനിടെ വാഹനങ്ങള്‍ റോഡില്‍ നിന്നെടുത്തപ്പോള്‍ ഒരു കാര്‍ മാത്രം സ്റ്റാര്‍ട്ടാ ആകാതെ കിടക്കുന്നു. ട്രാഫിക് പൊലീസ് നോക്കുമ്പോള്‍ കാറിനുള്ളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.

Read Also : നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ട് മലയാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിന് ശേഷം എല്ലാവരും തെരയുന്ന വസ്തുത ഇതാണ് …

കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചതാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഈ കാറിലുണ്ടായിരുന്നവര്‍ എസി പ്രവര്‍ത്തിപ്പിച്ചിരുന്നു. സ്പ്ലിറ്റ് എസിയായിരുന്നു. എസിക്കു നോബുണ്ട്. നോബ് ഒരു പൊസിഷനില്‍ വച്ചാല്‍ കാറിനുള്ളിലെ വായുവിനെ തണുപ്പിക്കാം (റീ സൈക്ലിങ്). രണ്ടാമത്തെ പൊസിഷനില്‍ വച്ചാല്‍ പുറത്തു നിന്നുള്ള വായു വലിച്ചെടുക്കും. ഈ കാറിലെ നോബ് പുറമേ നിന്നുള്ള വായു വലിച്ചെടുക്കുന്ന പൊസിഷനില്‍ ആയിരുന്നു.

വാഹനങ്ങളുടെ പുകക്കുഴലുകളില്‍ നിന്നു കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ഏറെ പുറന്തള്ളുന്നുണ്ട്. നഗരങ്ങളിലെ അന്തരീക്ഷത്തില്‍ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലായിരിക്കും. ഗതാഗതക്കുരുക്കിനിടെ വാഹനങ്ങള്‍ പുറന്തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനുള്ളിലേക്കു കയറിയതാണു കൂട്ടമരണത്തിനു കാരണമായത്.

2007 ല്‍ മൂന്നാറിലെ ഹോട്ടലിലും ദുരന്തം

2007 മേയില്‍ മൂന്നാര്‍ പോതമേട്ടിലെ നക്ഷത്ര ഹോട്ടലില്‍, എന്‍ജിനീയര്‍മാരായ നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഹീറ്ററില്‍ നിന്നു ചോര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചായിരുന്നു മരണം. കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ നിന്നെത്തിയ ഹര്‍ഷ, ഭാര്യ ലാവണ്യ എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button