Latest NewsKeralaIndia

കേരളത്തിലെ മുസ്ലിംകളില്‍നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായില്ല: തസ്ലിമ നസ്റിന്‍

ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിടുന്ന തസ്ലിമ നസ്രീന്‍ ഏറെക്കാലമായി ഇന്ത്യയിലാണ് താമസിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിങ്ങളെ കുറിച്ചുള്ള തന്റെ അനുഭവം പങ്കുവച്ച്‌ എഴുത്തുകാരി തസ്ലിമ നസ്റിന്‍ രംഗത്ത്. ഇസ്ലാമിനെക്കുറിച്ചുള്ള തന്റെ നിലപാട് അറിയാവുന്നവര്‍ ആയിരുന്നിട്ടുകൂടി കേരളത്തിലെ മുസ്ലിംകളില്‍നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായില്ലെന്നും തസ്ലിമ നസ്റിന്‍ ട്വീറ്റ് ചെയ്തു. ഇസ്ലാം മതത്തിന്റെ കടുത്ത വിമര്‍ശകയാണ് തസ്ലിമ നസ്റിന്‍. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിടുന്ന തസ്ലിമ നസ്രീന്‍ ഏറെക്കാലമായി ഇന്ത്യയിലാണ് താമസിക്കുന്നത്.

സ്വീഡന്‍ പൗരയായ തസ്ലിമ 2004 മുതലാണ് ഇന്ത്യയില്‍ താമസമാക്കിയത്. ഇസ്ലാം വിരുദ്ധത ആരോപിച്ച്‌ ഇസ്ലാം മതമൗലിക വാദികളില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് 1994ല്‍ തസ്ലിമ ബംഗ്ലാദേശ് വിട്ടത്.കേരളത്തിലെത്തിയപ്പോള്‍ മുസ്ലിം പുരുഷന്മാരും സ്ത്രീകളും തന്നോട് ആദരവോടെയാണ് പെരുമാറിയതെന്നും അവര്‍ കുറിച്ചു.

പട്ടിണിക്കോലങ്ങളായി മൃഗശാലയില്‍ സിംഹങ്ങള്‍; സഹായം അഭ്യര്‍ത്ഥിച്ച് ട്വിറ്റര്‍ കാമ്പയിന്‍

”കുറച്ചു ദിവസം ഞാന്‍ കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ കോഴിക്കോടും കണ്ണൂരും ആയിരുന്നു. ഒരു മോശം അനുഭവം പോലും എനിക്ക് അവിടെ ഉണ്ടായില്ല. മറിച്ച്‌ മുസ്ലിം പുരുഷന്മാരും സ്ത്രീകളും ആദരവു പ്രകടിപ്പിക്കാന്‍ വരികയാണ് ചെയ്തത്. മുസ്ലിം സമാധാനത്തിന്റെ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് അവര്‍ക്കു നല്ലപോലെ അറിയാം.”- തസ്ലിമയുടെ ട്വീറ്റില്‍ പറയുന്നു.ഇന്ത്യയെക്കൂടാതെ അമേരിക്കയിലും യൂറോപ്പിലും ഇവര്‍ താമസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button