തിരുവനന്തപുരം•സെൻസസുമായി സഹകരിക്കേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആഹ്വാനം ഭരണഘടനാവിരുദ്ധവും നിയമലംഘനത്തിനുള്ള പ്രേരണയും ആണെന്ന് ബിജെപി.
അർഹിക്കുന്ന അവജ്ഞയോടെ ഇടത് മുന്നണി മന്ത്രിസഭയുടെ ആഹ്വാനം തള്ളിക്കളയാനും സെൻസസ് പ്രവർത്തനങ്ങളുമായി സർവാതമനാ സഹകരിക്കാൻ ബിജെപി വക്താവ് എം എസ് കുമാർ മാധ്യമ സമ്മേളനത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. സെൻസസ് രാഷ്ട്രീയ പരിപാടിയല്ല. അതിൽ സഹകരിക്കാതിരിക്കുക ക്രിമിനൽ കുറ്റമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്നതാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. ഭവിഷ്യത്തുകളുടെ പൂർണ ഉത്തരവാദിത്വവും സംസ്ഥാന മന്ത്രിസഭയ്ക്കായിരിക്കും, കുമാർ പറഞ്ഞു.
ഭരണവും സമരവും ഇ എം എസ്സിന്റെ കാലഹരണപ്പെട്ട മുദ്രാവാക്യമാണ്. സെൻസസുമായി സഹകരിക്കേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാരിനോടുള്ള യുദ്ധ പ്രഖ്യാപനമായി കാണേണ്ടിയിരിക്കുന്നു. ജനങ്ങളെ ബന്ധിയാക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ജനങ്ങോളോട് നിസഹകരിക്കാൻ പറയുന്നതിന് പകരം സംസ്ഥാന സർക്കാരിന് തങ്ങളുടെ ഉദ്യോഗസ്ഥരെ സെൻസസ് പ്രവർത്തനത്തിന് വിട്ട് കൊടുക്കുന്നില്ലെന്നു പ്രഖ്യാപിക്കാത്തത് എന്താണ് എന്നും എം എസ് കുമാർ പിണറായി വിജയനോട് ചോദിച്ചു.
Post Your Comments