പത്തനംതിട്ട : കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രൊവിഡന്റ് തുക വക മാറ്റിയെന്ന പരാതിയിൽ സ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. പി എഫ് വിഹിതം വക മാറ്റിയതിൽ ഗവര്‍ണറുടെ ഓഫീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് . കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ആന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയെ തുടർന്നാണ് നടപടി. പി എഫില്‍ നിന്ന് വായ്പയെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇന്ന് ജീവനക്കാര്‍ക്കുള്ളതെന്ന് പരാതിയില്‍ പറയുന്നു.
Also read : ശബരിമലയിൽ ഇത്തവണത്തെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 95 കോടി കൂടുതൽ, നാണയങ്ങൾ എണ്ണി തീർക്കാനായില്ല
വിവരാവകാശ നിയമപ്രകാരം, പി എഫ് തുക ഏത് അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയില്‍ ജീവനക്കാരുടെ വിഹിതം വര്‍ഷങ്ങളായി പി എഫിലേയ്ക്ക് അടയ്ക്കുന്നില്ലെന്ന് കെ എസ് ആര്‍ ടി സി സമ്മതിച്ചിരുന്നു. കോര്‍പ്പറേഷന്റെ നിയമപരമായ ബാദ്ധ്യത പൂര്‍ത്തീകരിക്കാന്‍ സാങ്കല്‍പ്പിക അക്കൗണ്ട് മാത്രമാണ് നിലവിലുള്ളതെന്നു മറുപടിയിൽ പറയുന്നു.
കെ എസ് ആര്‍ ടി സി വര്‍ക്കിംഗ് ഫണ്ടിലേയ്ക്ക് പി എഫിലേയ്ക്കുള്ള പണം വക മാറ്റുകയായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് വര്‍ക്കിംഗ് ഫണ്ടില്‍ നിന്നായാലും പണം പലിശയടക്കം നല്‍കുന്നതിനാല്‍ ജീവനക്കാര്‍ പോലും ഇത് മനസ്സിലാക്കിയിരുന്നില്ല. പി എഫ് തുകയ്ക്ക് സര്‍ക്കാര്‍ നല്‍കേണ്ട പലിശ കെ എസ് ആര്‍ ടി സി സ്വന്തമായി നല്‍കുകയായിരുന്നു . ഇത്തരത്തില്‍ പലിശയിനത്തില്‍ മാത്രം 9.81 കോടി രൂപ ചിലവായെന്നാണ് സിഎജിയുടെ കണ്ടെത്തൽ.
Post Your Comments