Latest NewsNewsInternational

സ്‌കൈപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെകൊണ്ട് സ്വയം ഷോക്കടിപ്പിച്ച് ലൈംഗിക സുഖ നേടിയിരുന്ന സൈക്കോ ക്രിമിനലിന് ശിക്ഷ വിധിച്ച് കോടതി

ബര്‍ലിന്‍ : സ്‌കൈപ്പിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അവരെകൊണ്ട് സ്വയം ഷോക്കടിപ്പിച്ച് ലൈംഗിക സുഖ നേടിയിരുന്ന സൈക്കോ ക്രിമിനലിന് ശിക്ഷ വിധിച്ച് കോടതി. ബെര്‍ലിനിലാണ് സംഭവം. യുവതികളെ ശാസ്ത്രജ്ഞനെന്ന് പരിചയപ്പെടുത്തി, അവരെ ഒരു ശാസ്ത്രപരീക്ഷണത്തിന്റെ വളണ്ടിയര്‍മാരാക്കി മാറ്റി, അവരെക്കൊണ്ട് സ്വയം ഷോക്കടിപ്പിച്ച് അതുകണ്ട രസിച്ചിരുന്ന സൈക്കോ, മാനസികരോഗിക്ക് ജര്‍മനിയിലെ മ്യൂണിക്കില്‍ കോടതി 13 കുറ്റങ്ങള്‍ ചുമത്തി 11 വര്‍ഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചു.

88 -ലധികം പെണ്‍കുട്ടികള്‍ക്കാണ് ഇയാളുടെ വലയില്‍ കുടുങ്ങി വൈദ്യുതാഘാതമേല്‍ക്കേണ്ടി വന്നത്. അവരില്‍ പലരും പ്രായപൂര്‍ത്തിപോലും ആകാത്തവരായിരുന്നു. എല്ലാവര്‍ക്കും പൊതുവായി ഒന്നുണ്ടായിരുന്നു. അവരൊക്കെയും പണത്തിന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരുന്നു. താന്‍ ഒരു ശാസ്ത്രജ്ഞനാണ്, ഒരു അന്താരാഷ്ട്ര പരീക്ഷണം നടത്തുകയാണ് ഫിസിക്‌സില്‍, പങ്കുചേര്‍ന്നാല്‍ മൂവായിരം യൂറോക്കുമേല്‍ പ്രതിഫലമായി കിട്ടും എന്ന് ഡേവിഡ് പറഞ്ഞപ്പോള്‍ അവര്‍ക്ക് ലോട്ടറിയടിച്ച സന്തോഷമായിരുന്നു. എന്നാല്‍, ഗവേഷകനെന്ന പേരില്‍ തങ്ങളെ സമീപിച്ചിരിക്കുന്നത് ഒരു സൈക്കോ ആണെന്ന് ആ പാവങ്ങള്‍ അറിഞ്ഞിരുന്നില്ല.

പരീക്ഷണം കഴിഞ്ഞാലുടന്‍ പണം എന്ന ഓഫറില്‍ വീണ്, സോക്കറ്റ് സൈക്കോ പറഞ്ഞപോലൊക്കെ ആ യുവതികള്‍ പ്രവര്‍ത്തിച്ചു. ഒടുവില്‍ നല്ല ഉഗ്രന്‍ ഷോക്ക് കിട്ടിയതുമാത്രം മിച്ചം. പറ്റിച്ചുപറ്റിച്ച് ഒടുവില്‍ ഒരു യുവതി പൊലീസില്‍ പരാതിപ്പെട്ടു. ഡേവിഡ് അറസ്റ്റിലായി. 230 വോള്‍ട്ട് സോക്കറ്റില്‍ നിന്ന് നേരിട്ടുവരുന്ന സപ്ലൈയില്‍ ഒരാളെക്കൊണ്ട് തൊടീച്ചാല്‍ അത് അയാളുടെ മരണത്തില്‍ വരെ എത്തി നില്‍ക്കാം എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ പ്രവൃത്തി ചെയ്തതിന്, 88 പേരെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചാര്‍ത്തി പോലീസ് ഒടുവില്‍ ഡേവിഡിനെ അറസ്റ്റുചെയ്തു. ബെര്‍ലിനിലാണ് സംഭവം. ഇങ്ങനെ ചെയ്യുന്നതില്‍ നിന്ന് ലൈംഗിക സുഖം നേടിയിരുന്ന ഒരു പ്രത്യേക മാനസിക വൈകല്യമായിരുന്നു ഡേവിഡിന് എന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button