Latest NewsNewsIndia

പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കി രംഗത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കി രംഗത്ത്. രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തുടരുന്ന സാഹചര്യത്തിലും നിയമനിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ലഖ്‌നൗവിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : പൗരത്വ ബിൽ: ആദ്യം നിയമഭേദഗതി മുഴുവന്‍ വായിക്കണം; രാഹുല്‍ ഗാന്ധിയെ സംവാദത്തിന് വെല്ലുവിളിച്ച് അമിത് ഷാ

‘സര്‍ക്കാര്‍ സിഎഎയില്‍ നിന്ന് പിന്നോട്ട് പോകുന്നില്ലെന്ന് ഞാന്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നു. പ്രതിഷേധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് തുടരാം,’നിയമം ഒരു തരത്തിലും രാജ്യത്തെ പൗരന്മാര്‍ക്കെതിരല്ലെന്ന് വാദിച്ച ഷാ, സിഎഎയെക്കുറിച്ച് ‘നുണകള്‍’ പ്രചരിപ്പിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചു.

‘സിഎഎയില്‍ ആരുടെയും പൗരത്വം എടുത്തു കളയുന്നതിനുള്ള വ്യവസ്ഥയില്ല. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ടിഎംസി എന്നിവരാണ് സിഎഎയ്‌ക്കെതിരെ നുണകള്‍ പ്രചരിപ്പിക്കുന്നത്.

വിഭജന സമയത്ത് ഹിന്ദു, സിഖ്, ബുദ്ധ, ജൈന ജനസംഖ്യ ബംഗ്ലാദേശില്‍ 30 ശതമാനവും പാകിസ്ഥാനില്‍ 23 ശതമാനവും ആയിരുന്നു. എന്നാല്‍ ഇന്ന് ഇത് യഥാക്രമം ഏഴ് ശതമാനവും മൂന്ന് ശതമാനവുമാണ്. ഈ ആളുകള്‍ എവിടെ പോയി സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരോട് ഇത് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button