Latest NewsKeralaNews

‘സർക്കാരിൽ വിശ്വാസമില്ല, പ്രതിപക്ഷം നൽകിയ പിന്തുണ പോലും മുഖ്യമന്ത്രി നൽകിയില്ല,’ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അലന്‍റെ അമ്മ  

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ അലന്‍റെ അമ്മ സബിതയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്. ‘സർക്കാരിൽ വിശ്വാസമില്ല, പ്രതിപക്ഷം നൽകിയ പിന്തുണ പോലും മുഖ്യമന്ത്രി നൽകിയില്ലന്ന് അമ്മ സബിത ആരോപിച്ചു. കേസിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പാണെന്നും, ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സബിത ആരോപിച്ചു. എൻഐഎ യ്ക്ക് കേസ് കൈമാറയതാണോയെന്നും സംശയിക്കുന്നുണ്ട്. മുഖ്യമന്ത്രി നടത്തുന്ന പ്രസ്താവനകൾ സഖാക്കളെ നിശബ്ദരാക്കുന്നുവെന്നും, പ്രതിപക്ഷം നൽകിയ പിന്തുണ പോലും സർക്കാർ നൽകിയില്ലെന്നും അവ‍ർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button