Latest NewsNewsIndia

യുവതിയെ ഭര്‍ത്താവിന്റെ ‘സുഹൃത്തുക്കള്‍’ കൂട്ട ബലാത്സംഗം ചെയ്തു

ബറേലി•ഉത്തർപ്രദേശിലെ ബറേലിയില്‍ സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പേർക്കെതിരെ കേസെടുത്തു. ബലാത്സംഗത്തിന് ഇരയായതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുവതി ഇവർക്കെതിരെ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു. അയൽവാസികളായ ഉവൈസ്, നാസു ബെയ്ഗ്, റിയാസത്ത് ബെയ്ഗ്, അഫ്സൽ എന്നിവര്‍ തനിച്ചായിരിക്കുമ്പോൾ വീട്ടിലെത്തി തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തതായി യുവതി പരാതിയിൽ പറയുന്നു.

തുടര്‍ന്ന് പ്രതികള്‍ ഇരയുടെ തൊണ്ട മുറിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ അവര്‍ക്ക് കഴിഞ്ഞു. പോകുന്നതിനുമുമ്പ് പ്രതികള്‍ പോലീസിനെ സമീപിക്കരുതെന്ന് ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

ഞായറാഴ്ച യുവതി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആർ കെ ഭാരതീയയെ കണ്ടു ഔദ്യോഗിക പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കാൻ ഭാരതീയ സിറൗലി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സഞ്ജയ് ഗാർഗിനോട് ഉത്തരവിട്ടു.

യുവതിയുടെ ഭർത്താവിനെ മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ മൊറാദാബാദ് ജില്ലാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

അഫ്സല്‍ തന്റെ ഭർത്താവിനെതിരെ ഗൂഡാലോചന നടത്തിയെന്നും മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.

നാലു പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 376 ഡി (കൂട്ട ബലാത്സംഗം), 452 (ഉപദ്രവിക്കാനുള്ള ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറല്‍), 307 (കൊലപാതകശ്രമം) എന്നിവ പ്രകാരം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

‘യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, റിപ്പോർട്ടുകള്‍ക്കായി കാത്തിരിക്കുന്നു. പ്രതികളെല്ലാം ഭർത്താവിനെ അറിയുന്നവരാണ്. അവരെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾ പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്,’ – എസ്.എച്ച്.ഒ ഗാർഗ് പറഞ്ഞു.

shortlink

Post Your Comments


Back to top button