കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റർ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടിൽ മേക്കതിൽ അമ്മ എന്നറിയപ്പെടുന്നത്. ദാരികനെ വധിച്ച ഉഗ്രഭാവത്തിൽ ആണ് പ്രതിഷ്ഠ. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.
കടലും കായലും അതിരിടുന്ന കറുത്തപൊന്നിന്റെ (കരിമണ്ണ്) നാട്ടിലെ ഉത്സവം, അതാണ് കൊല്ലം കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തിലെ വൃശ്ചികമഹോത്സവം. വൃശ്ചികമാസം ഒന്നിന് കൊടിയേറി പന്ത്രണ്ടിന് ആറാട്ടോട് കൂടി സമാപിക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് കായല്‍ കടന്ന് കടലോരത്തെ ഈ ക്ഷേത്രഭൂമിയിലേക്ക് എത്തുന്നത്. ക്ഷേത്രമുറ്റത്ത് ഉയരുന്ന ആയിരത്തോളം കുടിലുകളില്‍ ഭജനം പാര്‍ക്കുന്ന ഭക്തരാല്‍ ക്ഷേത്രപരിസരം ഈ പന്ത്രണ്ട് ദിവസവും ജനസാഗരമാകുന്നു.
കരുനാഗപ്പള്ളി താലൂക്കിലെ പൊന്മന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ പേരാലിന് ചുറ്റും മണി കെട്ടുന്നതാണ് പ്രധാന വഴിപാട്. ഉദ്ദിഷ്ടകാര്യസാധ്യത്തിന് ക്ഷേത്ര ആല്‍മരത്തിന് ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ആല്‍മരത്തില്‍ മണികെട്ടുന്നതിന് വേണ്ടി ആയിരക്കണക്കിന് ഭക്തരാണ് ദിവസേന ഇവിടെ എത്തിച്ചേരുന്നത്. ദാരികനെ വധിച്ച് ശിരസ്സുമായി വരുന്ന ഉഗ്രമൂര്‍ത്തീഭാവമാണ് ഇവിടുത്തെ ദേവത. കടലില്‍ നിന്നും വെറും പത്തു മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കിണറില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലം ഒരത്ഭുതമാണ്.
Post Your Comments