രാത്രിയില്‍ സുഖമായി ഉറങ്ങി രാവിലെ എണീറ്റ് അവരവരുടെ മേഖലകളില്‍ നല്ല നല്ല ഉണര്‍വ്വോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും എന്നാല്‍ ഈ കാര്യം ഒന്ന് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് നാമെല്ലാവരും. രാത്രി സുഖമായി ഉറങ്ങണം എന്ന് വിചാരിക്കും എന്നിട്ട് വീണ്ടും പഴയപടി രാത്രി മൂങ്ങയെപ്പോലെ തളളി നീക്കും എന്നിട്ട് രാത്രി ഉറങ്ങാതിരുന്നതിന്റെ ക്ഷീണം മൊത്തം രാവിലെ ഉറങ്ങിതീര്‍ക്കും അല്ലെങ്കില്‍ ജോലിസ്ഥലത്ത് പോയിരുന്ന് ഉറക്കം തൂങ്ങും. ഇത് തന്നെ പരിപാടി. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെ.
രാത്രി ഉറക്കം ലഭിക്കാത്തതിന്റെ പ്രധാന കാരണം നിങ്ങള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ചെയ്യാറുളള പ്രവര്‍ത്തികള്‍ തന്നെയാണ്. സാധാരണയായി രാത്രി സമയത്ത് ഉറക്കം വരുന്നവരെ നമ്മള്‍ എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. ഒന്നെങ്കില്‍ സിനിമ കണ്ടുകൊണ്ടിരിക്കും അല്ലെങ്കില്‍ പാട്ട് ഇങ്ങനെ സാധാരണയായി നിങ്ങള്‍ക്ക് ഇഷ്ടമുളള കാര്യങ്ങളാണ് ചെയ്യുക എന്നത് ഉറപ്പാണ്. നമ്മള്‍ മനസിലാക്കേണ്ടത് ഒരിക്കലും ഉറക്കം വരട്ടേ എന്നിട്ട് കിടക്കാം അതുവരെ സിനിമയോ മറ്റ് എന്തെങ്കിലും കണ്ട് ഇരിക്കാം എന്ന ചിന്താഗതി ആദ്യമേ മാറ്റുക എന്നാതാണ്. കാരണം നിങ്ങള്‍ക്ക് ഇഷ്ടമുളള താല്‍പര്യമുളള കാര്യങ്ങളില്‍ ഏര്‍പ്പെടും തോറും നിങ്ങളുടെ തലച്ചോറ് കൂടുതല് പ്രവര്‍ത്തന ക്ഷമമാകുകയാണ് ചെയ്യുക.
താല്‍പര്യമുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തലച്ചോറ് സ്വാഭാവികമായി നമ്മള്‍ ഉണര്‍വ്വോടെ ഇരിക്കുന്നതിനായുളള ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. ഊര്‍ജ്ജസ്വലമായി ഇരിക്കാമുളള ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്ക പെടുന്തോറും ജന്മത്ത് നമുക്ക് ഉറക്കം വരില്ല എന്ന് അറിവുളളതാണല്ലോ. അപ്പോള്‍ ഉറങ്ങുന്നതിനു മുമ്പേ നിങ്ങള്‍ ചെയ്യേണ്ടത് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക.ഉദാഹരണത്തിന് നിങ്ങള്‍ക്ക് മനസിലാകാത്ത ഒരു ഇംഗ്ലീഷ് നോവല്‍ വായിക്കുക. ഇങ്ങനെയുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ സ്വാഭാവികമായി ഉറങ്ങുമെന്ന് ഉറപ്പാണ്. പിന്നെ ഇനി പറയുന്നത് നാമേവര്‍ക്കും ഒരുപക്ഷേ അറിവുളളതായിരിക്കാം. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ ശീലമാക്കുക. കിടക്കുന്നതിന് 4 മണിക്കൂര്‍ മുമ്പെ നിങ്ങള്‍ ചെലവഴിക്കുന്ന സ്ഥലത്തെ പ്രകാശം കൂടിയ ലൈറ്റുകള്‍ അതായത് വെളുത്ത പ്രകാശം നിശ് ചലമാക്കുക. എന്നിട്ട് പകരം മങ്ങിയ മഞ്ഞ പ്രകാശം ലഭിക്കുന്ന ലൈറ്റുകള്‍ തെളിയിച്ചിടുക. അതേ പോലെ തന്നെ ഈ സമയ കാലയളവില്‍ അതായത് ഒരു 4 മണിക്കൂര്‍ മുന്നേ ഇലക് ട്രോണിക്‌സ് ഉപകരണങ്ങളുമായുളള എല്ലാവിധ ബന്ധവും ഉപേക്ഷിക്കുക.
അതായത് മൊബൈല്‍ , കമ്പ്യൂട്ടര്‍ മുതലായ കണ്ണുകളിലേക്ക് തുളച്ച് കയറുന്ന പ്രകാശങ്ങള്‍ പുറപ്പെടുവിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുക. ചായ കുടി ഉപേക്ഷിക്കുക. രാവിലെയും പിന്നെ വൈകുന്നേരം ഒരു 5 മണിക്ക് മുന്നേയും ചായകുടിക്കുക. അത്താഴം കുറച്ച് മാത്രം കഴിക്കുക എന്നിട്ട് കഴിച്ചതിന് ശേഷം അല്‍പ്പസമയം ഉലാത്തുക. വയറില്‍ കഴിച്ചത് ദഹിച്ച് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഉറങ്ങാനായും കിടക്കുക. ഇപ്രകാരമൊക്കെ നിങ്ങള്‍ ഒന്ന് ചയ്തി നോക്കൂ തീര്‍ച്ചയായും ഫലം ഉണ്ടാകും . എന്നിട്ടും ഫലം കണ്ടില്ലെങ്കില്‍ നിങ്ങള്‍ ഇതിനായി സ്‌പെഷ്യല്‍ ഡോക്ടേഴ്‌സ് ഉണ്ട്. ഈ പറഞ്ഞ വിഷയത്തെക്കുറിച്ച് സ് പെഷിലൈസ് ചെയ്ത ഡോക്ടേഴ്‌സ് ഉണ്ട്. സ്ലീപ്പ് സ്‌പെഷിലിസ്റ്റ് അവരുടെ സേവനം പ്രയോജനപ്പെടുത്തുക. കുറഞ്ഞപക്ഷം ഒരു മനശസ്ത ഡോക്ടറേയെങ്കിലും നിങ്ങള്‍ സമീപിക്കുക. കാരണം നിങ്ങളുടെ ശരീരത്തിനും മനസിനും ലഭിക്കുന്ന ശരിയായ ഉറക്കമാണ് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുന്നത്. ശരീരത്തിനും മനസിനും ശരിയായ സമയത്ത് സുഖപ്രദമായ ഉറക്കം ആവശ്യമാണ് അല്ലെങ്കില്‍ അത് വലിയ പ്രശ്‌നത്തിലേക്ക് നയിക്കുമെന്ന് അറിവുളളതാണല്ലോ…
Post Your Comments